x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റു​മാ​യി നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും; ഫ​സ്റ്റ്ലു​ക്ക്


Published: June 6, 2026 10:06 AM IST | Updated: June 6, 2026 10:07 AM IST

നി​വി​ൻ പോ​ളി- മ​മി​ത ബൈ​ജു ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ചി​ത്രം ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത നി​വി​ൻ പോ​ളി​യു​ടെ റോം - ​കോം ജോ​ണ​ർ ചി​ത്ര​മാ​ണ് ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ (ബി​കെ​യു).

ഭാ​വ​ന സ്റ്റു​ഡി​യോ​സി​നോ​ടൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​തി​നാ​ൽ ത​ന്നെ ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​വു​മാ​ണ് BKU.

ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ ഗി​രീ​ഷ് എ ​ഡി​ക്കൊ​പ്പം നി​വി​ൻ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ൽ മ​മി​ത ബൈ​ജു ആ​ണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഒ​ട്ടേ​റെ ക​ലാ​മൂ​ല്യ​വും ജ​ന​പ്രി​യ​വു​മാ​യ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള ബാ​ന​റാ​ണ് ഭാ​വ​ന സ്റ്റു​ഡി​യോ​സ്. പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ഹി​റ്റ് ചി​ത്രം സ​ർ​വ്വം മാ​യ​യ്ക്ക് ശേ​ഷം നി​വി​ൻ ഈ ​ബാ​ന​റി​നോ​ടൊ​പ്പം ഒ​ന്നി​ക്കു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ വാ​നോ​ളം പ്ര​തീ​ക്ഷ​യി​ലാ​ണ്. 

പ്രേ​മ​ലു​വി​നു​ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണ് ബ​ത്‍​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്. ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ഗി​രീ​ഷ് എ.​ഡി​യും കി​ര​ൺ ജോ​സി​യും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​ത് പ്ര​താ​പ്, സു​രേ​ഷ് കൃ​ഷ്ണ, ബി​ന്ദു പ​ണി​ക്ക​ർ, വി​ന​യ് ഫോ​ർ​ട്ട്, റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്യാം ​മോ​ഹ​ൻ, ഷ​മീ​ർ ഖാ​ൻ, ശ്രി​ന്ദ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളാ​യു​ള്ള​ത്.

ചാ​ല​ക്കു​ടി, പൊ​ള്ളാ​ച്ചി, ഗോ​വ, ഹൈ​ദ്ര​ബാ​ദ്, കു​ട്ടി​ക്കാ​നം എ​ന്നീ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി നൂ​റി​ല​ധി​കം ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത് .

ഛായാ​ഗ്ര​ഹ​ണം: അ​ജ്‌​മ​ൽ സാ​ബു, സം​ഗീ​ത സം​വി​ധാ​നം: വി​ഷ്ണു വി​ജ​യ്, എ​ഡി​റ്റ​ർ: ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗ്ഗീ​സ്. ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ബെ​ന്നി ക​ട്ട​പ്പ​ന, ജോ​സ് വി​ജ​യ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: റി​ച്ചാ​ർ​ഡ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: ആ​ഷി​ക് എ​സ്, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സം​ഘ​ട്ട​നം: ആ​ക്ഷ​ൻ സ​ന്തോ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: ജം​ഷീ​ർ പു​ര​ക്കാ​ട്ടി​രി, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ്, സൗ​ണ്ട് മി​ക്സി​ങ്: വി​ഷ്ണു സു​ജാ​ത​ൻ, സൗ​ണ്ട് ഡി​സൈ​ൻ:  ശ​ങ്ക​ര​ൻ എ.​എ​സ്, കെ.​സി സി​ദ്ധാ​ർ​ത്ഥ​ൻ, വി​എ​ഫ്എ​ക്സ്: എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, ക​ള​റി​സ്റ്റ്: ര​മേ​ഷ് സി.​പി,  സ്റ്റി​ൽ​സ്: റി​ൻ​സ​ൺ എം.​ബി, റി​ഷി​ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ,പോ​സ്റ്റ​ർ ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : bathlahem kudumbaunit nivin pauly mamitha baiju

Recent News

Corehub Up