യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ് തീയറ്ററുകളിലേക്ക്. ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും.
റീൽ വേൾഡ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രമേഷ്. എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിൽ 'എം' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് മമ്മുട്ടിയുടെ സാന്നിധ്യമാണോ എന്ന ആകാംക്ഷയും കൗതുകവും ഇന്ന് ചലച്ചിത്ര രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു.
ഫോർട്ടു കൊച്ചിയുടെ പശ്ചാത്തലത്തിൽ ആക്ഷൻ, കോമഡി ത്രില്ലറായാണ് സിനിമ ഒരുക്കിയത്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിദ്ദിഖ്, സായ്കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു, കാർമൻ. എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്,തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്.
സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ - വിനായക് ശശികുമാർ. പശ്ചാത്തല സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി -ജോമോൻ. ടി. ജോൺ, സുദീപ് ഇളമൺ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ. കലാസംവിധാനം - സുനിൽ ദാസ്.
മേക്കപ്പ്- റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ് -പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
Tags : chathapacha ring of rowdis release date