ചിത്രത്തിന്റെ പോസ്റ്റർ
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി. ചിത്രം അടുത്ത വർഷം ജനുവരി 29 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
കൈയിൽ ചായക്കപ്പുമേന്തി ഒരു ഗോവണിപ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിതയുടേയും കൗതുകമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്. ഡിനോയ് പൗലോസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നു.
പൂർണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഹലോ ഡിയർ ഒരുക്കിയിരിക്കുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമയായിരിക്കുമിത്.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്ക് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഖിൽ ജോർജ്, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാ സംവിധാനം- നിമിഷ് എം. താനൂർ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ- ശിവകുമാർ പെരുമുണ്ട, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുധർമ്മൻ വള്ളിക്കുന്ന്, കോ പ്രൊഡ്യൂസർ- അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീക്കുട്ടൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ഒബ്സ്ക്യൂറ കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.
Tags : Hello Dear Sangeeth Prathap mamitha baiju hello dear movie cinema malayalam movie ashique usman