ചിത്രത്തിന്റെ പൂജ വേളയിൽ നിന്നും
പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ.
നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് മുക്കത്ത് ആരംഭിച്ചു.
സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു കൊണ്ടായിരുന്നു തുടക്കം. ബ്ലൂ ഹെയ്സ് പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്.
ഏറെക്കാലമായി, ഷോർട്ട് ഫിലിമുകളിലൂടെയും, ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭന്റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ നാലുയുവാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. ഇവർ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു ബിസിനസ് ആരംഭിക്കുന്നതോടെ അരങ്ങേറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ കെണിയുമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്. ബാബുരാജ് , ഷഹീൻ സിദ്ധിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ് , കൃഷ്ണ പ്രസാ.ദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
അമൃതവർഷിണി നന്ദിനി .എസ്. ചെറിയാൻ എന്നിവരാണു നായികമാർ, ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നാലു ഗാനങ്ങളുണ്ട്. സന്തോഷ് വർമ്മ,ഹരി നാരായണൻ എന്നിവരുടേതാണു ഗാനങ്ങൾ. സംഗീതം - ബിജിപാൽ. ഛായാഗ്രഹണം- പ്രമോദ്. കെ. പിള്ള. എഡിറ്റിംഗ്-രതീഷ് രാജ്. കലാസംവിധാനം- ശ്രീകുമാർ ആലപ്പുഴ. മേക്കപ്പ്- മനോജ് അങ്കമാലി. കോസ്റ്റ്യം ഡിസൈൻ- കുക്കു ജീവൻ. ആക്ഷൻ- ബില്ല ജഗൻ. അസോസിയേറ്റ് ഡയാക്ടടേർസ്- അരുൺലാൽ, എ.എൽ. അജിത് കുമാർ. ഫിനാൻസ് കൺട്രോളർ- പ്രശാന്ത് ചന്ദ്രപ്പ. സ്റ്റിൽസ് - അജീഷ് ആന്റണി. എക്സികുട്ടീവ് പ്രൊഡ്യൂസർ- ജബ്ബാർ മതിലകം. പ്രൊഡക്ഷൻ ഡിസൈൻ- ഗിരീഷ് കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ മാനേജർ- പ്രസാദ് മുണ്ടേല. പ്രൊഡക്ഷൻ കൺട്രോളർ- ജോസ് വരാപ്പുഴ. പിആർഒ-വാഴൂർ ജോസ്.
Tags : crimpson crimpson movie siddique malayalam cinema movie movie news malayalam movie news