x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യാ​കു​ന്ന​തി​ന് മു​ൻ​പ് ഞാ​നൊ​രു മ​ക​ളാ​യി​രു​ന്നു, പ്രി​യ​പ്പെ​ട്ട പെ​ങ്ങ​ളാ​യി​രു​ന്നു; അ​ഞ്ജു കു​ര്യ​ന്‍റെ കു​റി​പ്പ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 19, 2026 10:26 AM IST | Updated: November 19, 2026 10:26 AM IST

അഞ്ജു പങ്കുവച്ച ചിത്രങ്ങളിൽ നിന്നും

ഭ​ർ​ത്താ​വ് റോ​ഷ​നൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​ടി അ​ഞ്ജു കു​ര്യ​ൻ. വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. അ​ഞ്ജു പ​ള്ളി​യി​ലേ​യ്ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് സ്തു​തി ന​ൽ​കു​ന്ന​തും ചി​ത്ര​ത്തി​ലു​ണ്ട്.=

‘‘ഒ​രു ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ മ​നോ​ഹ​ര​മാ​യൊ​രു പു​തി​യ അ​ധ്യാ​യ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​നും സ്വ​ന്ത​മാ​യൊ​രു കു​ടും​ബം കെ​ട്ടി​പ്പ​ടു​ക്കാ​നും എ​ല്ലാ​വ​രും സ്വ​പ്നം കാ​ണാ​റു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​ന്ന് ഈ ​യാ​ത്ര ആ​രം​ഭി​ക്കു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ അ​നു​ഗ്ര​ഹീ​ത​യാ​യി തോ​ന്നു​ന്നു. എ​ല്ലാം ദൈ​വ​ത്തി​ന്‍റെ സ​മ​യ​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്, അ​വി​ടു​ത്തെ സ​മ​യം എ​പ്പോ​ഴും മ​നോ​ഹ​ര​മാ​ണ്.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ എ​നി​ക്കൊ​പ്പ​മു​ണ്ടാ​കേ​ണ്ട എ​ന്‍റെ പ്രി​യ​ത​മ​ന​രി​കി​ലേ​ക്ക്, ആ ​പ​ള്ളി​മു​റ്റ​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കും മു​മ്പ്; അ​തു​വ​രെ എ​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ എ​നി​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്നു. കു​ടും​ബം, പ്രി​യ കൂ​ട്ടു​കാ​രി​ക​ൾ, ജീ​വി​ത​യാ​ത്ര​യു​ടെ ഓ​രോ ഏ​ടി​ലും കൈ​പി​ടി​ച്ച്, സ്നേ​ഹം കൊ​ണ്ട് എ​ന്നെ മൂ​ടി​യ ആ ​പ്രി​യ​പ്പെ​ട്ട മു​ഖ​ങ്ങ​ൾ..

പ​ള്ളി​യി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ആ ​നി​മി​ഷ​ങ്ങ​ൾ ഇ​ത്ര​യേ​റെ വി​കാ​ര​നി​ർ​ഭ​ര​മാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ തെ​ല്ലും ക​രു​തി​യി​രു​ന്നി​ല്ല.

എ​ന്‍റെ വി​വാ​ഹ​ദി​ന​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ൽ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ൾ ക​ണ്ടി​രു​ന്നു ഞാ​ൻ; എ​ന്നാ​ൽ ഹൃ​ദ​യം നി​റ​ഞ്ഞൊ​ഴു​കി​യ ആ ​വി​കാ​ര​ങ്ങ​ളും, ആ​ന​ന്ദ​ക്ക​ണ്ണീ​രും, പൊ​ട്ടി​ച്ചി​രി​ക​ളും, നെ​ഞ്ചോ​ടു ചേ​ർ​ത്തു​ള്ള കെ​ട്ടി​പ്പി​ടു​ത്ത​ങ്ങ​ളും, ഒ​രു മി​ന്നാ​യം പോ​ലെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ മ​നോ​ഹ​ര​മാ​യ കു​ഞ്ഞു കു​ഞ്ഞു ഓ​ർ​മ്മ​ക​ളും... അ​തൊ​ന്നും ഞാ​ൻ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ച​തേ​യാ​യി​രു​ന്നി​ല്ല!

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​വും വി​കാ​ര​നി​ർ​ഭ​ര​വു​മാ​യ ദി​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. എ​ല്ലാ​ത്തി​നും മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്ന് ഞാ​ൻ ക​രു​തി​യി​രു​ന്ന ഒ​രു ദി​നം; പ​ക്ഷേ, ഓ​രോ കൊ​ച്ചു നി​മി​ഷ​വും എ​ന്‍റെ മ​ന​സി​നെ ഇ​ത്ര​മേ​ൽ ആ​ഴ​ത്തി​ൽ തൊ​ടു​മെ​ന്ന് എ​നി​ക്ക് ഊ​ഹി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ​ത്യം പ​റ​ഞ്ഞാ​ൽ, അ​തി​ലെ ഒ​രു നി​മി​ഷം പോ​ലും മ​റ്റൊ​ന്നി​നും പ​ക​ര​മാ​യി എ​നി​ക്ക് വേ​ണ്ട. 

ഒ​രാ​ളു​ടെ ഭാ​ര്യ​യാ​കു​ന്ന​തി​ന് മു​മ്പ് ഞാ​നൊ​രു മ​ക​ളാ​യി​രു​ന്നു, കൊ​ച്ചു​മ​ക​ളാ​യി​രു​ന്നു, പ്രി​യ​പ്പെ​ട്ട പെ​ങ്ങ​ളാ​യി​രു​ന്നു, ജീ​വ​നാ​യൊ​രു കൂ​ട്ടു​കാ​രി​യാ​യി​രു​ന്നു... ഒ​രു​പാ​ട് പേ​രു​ടെ സ്നേ​ഹം വാ​രി​ക്കോ​രി അ​നു​ഭ​വി​ച്ച ഒ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. അ​വ​നൊ​പ്പ​മു​ള്ള എ​ന്‍റെ പു​തി​യ ജീ​വി​തം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ത​ന്നെ, ഞാ​ൻ എ​ത്ര​മാ​ത്രം അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​ളാ​യി​രു​ന്നു എ​ന്ന് എ​ന്നെ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​വ​യെ​ല്ലാം.

ആ ​നി​മി​ഷ​ങ്ങ​ളെ​ല്ലാം ഞാ​ൻ അ​ത്ര​മേ​ൽ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു; എ​ന്‍റെ ക​ണ്ണീ​രും, ഓ​രോ ആ​ലിം​ഗ​ന​ങ്ങ​ളും, ചി​രി​ക​ളും, എ​ന്‍റെ സ്വ​ന്തം ആ​ളു​ക​ളു​മൊ​ത്തു​ള്ള ഓ​രോ സെ​ക്ക​ൻ​ഡും! ആ​യു​ഷ്കാ​ലം മു​ഴു​വ​ൻ മ​ന​സി​ൽ സൂ​ക്ഷി​ക്കാ​ൻ ഒ​രു​പി​ടി മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ൾ...’’​അ​ഞ്ജു​വി​ന്‍റ വാ​ക്കു​ക​ള്‍.

അ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് റോ​ഷ​ൻ ക​രി​പ്പ​പ്പ​റ​മ്പി​ല്‍ ഒ​രു പ്ലാ​ന്‍റ​ർ ആ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് ആ​ണ് സ്വ​ദേ​ശം. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജു കു​ര്യ​ൻ ആ​ർ​ക്കി​ടെ​ക്ച്ച​ർ ബി​രു​ദ​ധാ​രി​യാ​ണ്. ചെ​ന്നൈ​യി​ലാ​യി​രു​ന്നു ആ​ർ​കി​ടെ​ക്ച്ച​ർ പ​ഠ​നം.

Tags : Anju Kurian Anju kurian marriage marriage cinema movie news actress

Recent News

Corehub Up