x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഞാ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ട്’; ഒ​രു​വേ​ദി​യി​ൽ ഒ​ന്നി​ച്ചെ​ത്തി ജോ​ജു​വും മു​ഹ​മ്മ​ദ് ഷി​യാ​സും  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 31, 2026 09:13 AM IST | Updated: August 31, 2026 09:13 AM IST

ജോജുവും മുഹമ്മദ് ഷിയാസും

ന​ട​ൻ ജോ​ജു ജോ​ർ​ജു​മാ​യി ഇ‌​പ്പോ​ൾ സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ച്ചി എം​എ​ൽ​എ മു​ഹ​മ്മ​ദ് ഷി​യാ​സ്. തോ​പ്പും​പ​ടി​യി​ൽ ന​ട​ന്ന എം​എ​ൽ​എ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന വേ​ദി​യി​ൽ പ​ഴ​യ വ​ഴ​ക്ക് മ​റ​ന്ന് ജോ​ജു ജോ​ർ​ജും മു​ഹ​മ്മ​ദ് ഷി​യാ​സും ഒ​ന്നി​ച്ചെ​ത്തി.

ജോ​ജു​വി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ൽ​എ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത​ത്. താ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഷി​യാ​സ് പ​രാ​മ​ർ​ശി​ച്ച​ത്.

മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ വാ​ക്കു​ക​ൾ: ‘അ​ടു​ത്ത​താ​യി വി​ളി​ക്കു​ന്ന​ത് ജോ​ജു​വി​നെ​യാ​ണ്. ജോ​ജു ക​ഴി​ഞ്ഞ​ദി​വ​സ​വും എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു, പ​രി​പാ​ടി​ക്ക് വ​രാ​മെ​ന്ന്. ജോ​ജു സി​നി​മ​യു​ടെ ഷൂ​ട്ടി​ലാ​യി​രു​ന്നു. ഞാ​നും ജോ​ജു​വും ത​മ്മി​ൽ ഒ​രു ക​ട​മു​ണ്ടാ​യി​രു​ന്നു. ഇ​ട​യ്ക്കൊ​രു സ​മ​ര​ത്തി​ൽ അ​ദ്ദേ​ഹം ബ​ഹ​ള​മൊ​ക്കെ ഉ​ണ്ടാ​ക്കി​യി​രു​ന്നു. 

അ​ദ്ദേ​ഹം ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ൽ ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​യ്ക്കു​ക​യും അ​ത് ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്ത ഒ​രാ​ളു​കൂ​ടി​യാ​ണ്. ജോ​ജു ന​ല്ല ക​ലാ​കാ​ര​നാ​ണ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്നും വ​ള​ർ​ന്നു വ​ന്ന്, എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ഒ​രു ന​ട​നാ​യി മാ​റി അ​വാ​ർ​ഡു​ക​ൾ ഒ​ക്കെ വാ​ങ്ങി​യ ഒ​രാ​ളാ​ണ്. തീ​ർ​ച്ച​യാ​യും ജോ​ജു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്.’

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ 2021ൽ ​കോ​ൺ​ഗ്ര​സ് കൊ​ച്ചി​യി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ ജോ​ജു ജോ​ർ​ജ് പ്ര​തി​ക​രി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല – അ​രൂ​ർ ബൈ​പാ​സി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രെ​യാ​ണ് ജോ​ജു അ​ന്ന് ശ​ബ്ദ​മു​യ​ർ​ത്തി​യ​ത്.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എ.​കെ.​സാ​ജ​നൊ​പ്പം സി​നി​മാ ച​ർ​ച്ച​യ്ക്കാ​യി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലേ​ക്കു പോ​കാ​ൻ എ​ത്തി​യ ജോ​ജു ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ട​തി​ന് പി​ന്നാ​ലെ  പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ള​ത്തി​നി​ടെ ജോ​ജു​വി​ന്‍റെ കാ​റി​ന്‍റെ ഗ്ലാ​സും ത​ക​ർ​ക്ക​പ്പെ​ട്ടു. അ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ ഷി​യാ​സ് വി​ഷ​യ​ത്തി​ൽ ജോ​ജു​വി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Tags : Joju Muhammad Shiyas politics cinema

Recent News

Corehub Up