x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഗ് ബി ഒരിക്കൽ ഐഎഫ്എസ് ഓഫീസറാകാൻ ആഗ്രഹിച്ചു; ഓർമകൾ പങ്കുവച്ച് ബച്ചൻ

സിനിമ ഡെസ്‌ക്
Published: August 29, 2026 08:14 PM IST | Updated: August 29, 2026 08:14 PM IST

അമിതാഭ് ബച്ചൻ.

ഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐ​എ​ഫ്എ​സ് (ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വീ​സ്) ഓ​ഫീ​സ​റാ​കാ​ൻ ആ​ഗ്ര​ഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബി​ഗ് ബി ​അ​മി​താ​ഭ് ബ​ച്ച​ൻ. കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി 18-ന്‍റെ ​പു​തി​യ എ​പ്പി​സോ​ഡി​ൽ മ​ത്സ​രാ​ർ​ഥി​യാ​യ പ്ര​ഗ​തി ക​ൽ​പേ​ക്ക​റു​മാ​യി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഓ​ർമ​ക​ൾ പ​ങ്കു​വ​ച്ച​ത്.

ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ത്സ​രാ​ർ​ഥി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ബി​ഗ് ബി ​തന്‍റെ മ​നസി​ലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐ​എ​ഫ്എ​സ് നല്ല മേ​ഖ​ല​യാ​ണെ​ന്നും എ​ന്നാ​ൽ അ​ന്നു ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് വ​ലി​യ വി​വ​ര​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നുവെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ കോള​ജ് ​കാ​ല​ത്തെയും പ​രീ​ക്ഷാത്തോൽ​വി​യെ​യും കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ അ​നു​ഭ​വ​വും ബ​ച്ച​ൻ പ​ങ്കുവ​ച്ചു. ബി​രു​ദം നേ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് പി​താ​വ് ഹ​രി​വം​ശ​റാ​യ് ബ​ച്ച​ൻ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു. സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത ത​നി​ക്ക് ആ​ദ്യ​ത്തെ ല​ക്ച​റി​ൽ ത​ന്നെ വി​ഷ​യം മാ​റാൻ തോന്നിയെന്നും സൂപ്പർതാരം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : FilmNews Bollywood Entertainment IFS AmitabhBachchan BigB

Recent News

Corehub Up