x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​സി​പ്പു​കാ​രു​ടെ വാ​യ​ട​പ്പി​ച്ച് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ! സൈ​ബ​ർ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി


Published: August 28, 2026 02:15 PM IST | Updated: August 28, 2026 02:15 PM IST

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഭാ​ര്യ അ​മാ​ൽ സു​ഫി​യ, ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ ഒ​ന്നി​ച്ചെ​ത്തി​യ പൊ​തു​ച്ച​ട​ങ്ങി​ലെ ഒ​രു വി​ഡി​യോ ദൃ​ശ്യം മു​ൻ​നി​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ നേ​രി​ട്ട് വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

'Dulquer's wife Said Side please that's my man' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ 12 മി​ല്യ​ണി​ല​ധി​കം കാ​ഴ്ച​ക്കാ​രെ നേ​ടി വൈ​റ​ലാ​യ റീ​ലി​നാ​ണ് താ​രം ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

'ലോ​ക: ചാ​പ്റ്റ​ർ 1' എ​ന്ന സി​നി​മ​യു​ടെ വി​ജ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ന്നു​ള്ള രം​ഗ​ങ്ങ​ളാ​ണ് തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളോ​ടെ പ്ര​ച​രി​ച്ച​ത്. ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ താ​ൻ അ​മാ​ലി​നോ​ട് മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് വ​രാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നെ​ന്നും, എ​ന്നാ​ൽ അ​മാ​ൽ ത​ന്നോ​ട് അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് ക​ല്യാ​ണി വ്യ​ക്ത​മാ​ക്കി​യ​ത്. വ​ള​രെ ല​ളി​ത​മാ​യ ഈ ​നി​മി​ഷ​ത്തെ അ​നാ​വ​ശ്യ​മാ​യി വ​ള​ച്ചൊ​ടി​ച്ച​തി​ലെ അ​ത്ഭു​ത​വും താ​രം പ​ങ്കു​വെ​ച്ചു.

ര​ണ്ട് സ്ത്രീ​ക​ൾ പ​ര​സ്പ​രം കാ​ണി​ച്ച സൗ​ഹാ​ർ​ദ്ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നി​റ​ഞ്ഞ നി​മി​ഷ​ത്തെ ഗോ​സി​പ്പ് ല​ക്ഷ്യ​ങ്ങ​ളോ​ടെ വ്യാ​ഖ്യാ​നി​ച്ച​വ​ർ​ക്ക് ക​ല്യാ​ണി​യു​ടെ ഈ ​മ​റു​പ​ടി കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​യി മാ​റി. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​ന​ൽ​കാ​തെ കാ​ര്യം വ്യ​ക്ത​മാ​ക്കി​യ താ​ര​ത്തി​ന്‍റെ നി​ല​പാ​ടി​നെ ആ​രാ​ധ​ക​ർ വ​ൻ​തോ​തി​ൽ പ്ര​ശം​സി​ക്കു​ന്നു​ണ്ട്.

ഡോ​മി​നി​ക് അ​രു​ൺ സം​വി​ധാ​നം ചെ​യ്ത് വേ​ഫെ​റ​ർ ഫി​ലിം​സ് നി​ർ​മ്മി​ച്ച 'ലോ​ക: ചാ​പ്റ്റ​ർ 1' ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി​യി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ വി​ജ​യ ചി​ത്ര​മാ​യി മാ​റി​യി​രു​ന്നു. വ​ലി​യ വി​ജ​യ​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​മ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സൈ​ബ​ർ പ്ര​ച​ര​ണ​ങ്ങ​ളോ​ട് താ​രം പു​ല​ർ​ത്തി​യ പ​ക്വ​ത​യു​ള്ള സ​മീ​പ​നം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ക​ല്യാ​ണി​യോ​ടു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : KalyaniPriyadarshan DulquerSalmaan AmalSufiya LokahChapter1 Dulquer

Recent News

Corehub Up