അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അല്‍താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മെല്‍കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
അരുണ്‍ ഗോപി എക്സൈമെന്റിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന് ആന്‍ഡ് മാത്യു എന്റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജസ്റ്റിന് മാത്യുവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത് ദിലീപ്, സലിം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
നിഖില്‍ മോഹന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിന്, സൗമ്യ ജോണ്‍ അരുണ്‍. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയന് ആണ്.
ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗര്‍ ദാസ്, ആര്‍ട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷന്‍ കണ്ട്രോളര് - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പാര്ത്ഥന്, മേക്കപ്പ് - ശ്വേതിന്‍ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെല്‍വി ജെ, സാന്ദ്ര ജസ്റ്റിന്, അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ലാല്‍ കരുണാകരന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് - രാംനാഥ് മാഥൂര്‍, ഡിസൈന്‍സ് - ഇല്ലുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - അനൂപ് സുന്ദരന്‍, പിആര്‍ഒ - ശബരി, വാഴൂർ ജോസ്.