നസ്രിയ നസിം
സോഷ്യൽ മീഡിയായിൽ വീണ്ടും തരംഗമായി നടി നസ്രിയ നസിം. താരം പങ്കുവച്ച ചുവന്ന സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്.
‘സീൻ’ ട്രെയിലർ ലോഞ്ചിൽ ചുവന്ന സാരിയിൽ അതിമനോഹരിയായാണ് നസ്രിയ എത്തിയത്. ഈ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
കൂട്ടുകാരിയും നടിയുമായ ശ്രിന്ദയ്ക്ക് പ്രത്യേക നന്ദിയും നസ്രിയ പറയുന്നുണ്ട്. ശ്രിന്ദയുടെ സുഹൃത്തിന്റെ ബ്രാൻഡ് ഡിസൈൻ ചെയ്തിരിക്കുന്ന സാരിയാണ് നസ്രിയ ധരിച്ചിരിക്കുന്നത്.
നേരത്തെ ‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ നസ്രിയ നസീമിന്റെ വസ്ത്രധാരണത്തിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ശരീരം കാണിക്കുന്ന രീതിയിലുള്ള വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പറയുന്നവരുണ്ടായിരുന്നു.
സിനിമയുടെ പ്രമോഷനെത്തിയ അതേ വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചാണ് വിമർശകർക്ക് നസ്രിയ മറുപടി നൽകിയത്.
Tags : Nazriya Nazim Nazriya Nazim fahad scene movie audio lauch suriya naslen saree