നിമിഷ് രവിയും അഹാനയും
കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾക്കും അമ്മൂമ്മയ്ക്കെതിരെയുള്ള ആരോപണങ്ങൾക്കും പിന്നാലെ സൈബർ ആക്രമണം വട്ടമിട്ട് മുറുക്കിയ അഹാന കൃഷ്ണയ്ക്ക് പിന്തുണയുമായി ഛായഗ്രഹകൻ നിമിഷ് രവി. സോളിഡ് എന്നു എഴുതി അഹാനയ്ക്കൊപ്പമുള്ള കുറിപ്പ് പങ്കുവച്ചാണ് നിമിഷിന്റെ കുറിപ്പ്.
പ്രതിസന്ധികളിൽ തളരാതെ ഉറച്ചുനിൽക്കുന്ന സുഹൃത്തിന് പൂർണ പിന്തുണയാണ് നിമിഷ് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് അഹാനയുടെ അമ്മയുടെ വീട്ടിൽ നിന്നും ചേരിതിരിഞ്ഞുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പിന്നാലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇവരുടെ കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ പൊതുവിടങ്ങളിലും ചർച്ചയായി.
കുടുംബത്തിലെ ആഭ്യന്തര കലഹങ്ങളും തുടർന്ന് അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിതുറന്നിരുന്നു.
നടിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ കനത്ത ആക്രോശങ്ങളാണ് ഉയർന്നത്. നടിയുടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നെഗറ്റിവ് കമന്റുകൾ നിറയുകയാണ്.
കസിൻ തൻവി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച ചില കാര്യങ്ങളും, അതിനുപിന്നാലെ അമ്മൂമ്മ വസന്ത നടത്തിയ വെളിപ്പെടുത്തലുകളുമാണ് കൃഷ്ണ കുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് വിവാദങ്ങളെ എത്തിച്ചത്.
Tags : Nimish Ravi Ahaana cyber attack