ചിത്രത്തിന്റെ പോസ്റ്റർ
പാർവതിയും സിദ്ധാർഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല മുഖഭാവങ്ങൾ... പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11ന് തിയറ്ററുകളിൽ എത്തും.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.
മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് "പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷയും വർധിക്കുന്നു.
സിനിമാ അഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാർഥിപന്, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. "ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിംഗും റോബി രാജ് കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- മനോജ് കുമാർ. പി, ലൈൻ പ്രൊഡ്യൂസർ- ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശേരി, ഫിനാൻസ് കൺട്രോളർ- ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കടത്ത്, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ആക്ഷൻ- കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം- സമീറ സനീഷ്, പിആർ ഒ- മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പിആർ- ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ- റോസ്റ്റഡ് പേപ്പർ. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.
Tags : pradhamadrishtyaa kuttakkaar movie malayalam cinema