x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ന് കു​റ​ച്ച് സ​മ​യം ന​ൽ​കൂ, അ​വ​ൻ വ​ള​ര​ട്ടെ: മാ​ധ​വ് സു​രേ​ഷി​നെ​തി ഉ​യ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സാ​ജി​ദ് യ​ഹി​യ


Published: May 12, 2026 11:49 AM IST | Updated: May 12, 2026 11:49 AM IST

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വി​നെ​തി​രെ ഉ​യ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​വി​ധാ​യ​ക​ൻ സാ​ജി​ദ് യ​ഹി​യ. മാ​ധ​വ് നാ​യ​ക​നാ​യെ​ത്തി​യ അ​ങ്കം അ​ട്ട​ഹാ​സം എ​ന്ന ചി​ത്ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​നെ​തി​രെ ക​ടു​ത്ത ആ​ക്ര​മ​ണം.

അ​ങ്കം അ​ട്ട​ഹാ​സം എ​ന്ന സി​നി​മ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് താ​ൻ സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ 23 വ​യ​സ്സു​കാ​ര​നാ​യ ഒ​രു യു​വാ​വി​നെ നി​ർ​ത്താ​തെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സാ​ജി​ദ് ത​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

അ​ടു​ത്തി​ടെ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കി​ടെ മാ​ധ​വ് ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് ത​ന്നെ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സാ​ജി​ദ് യ​ഹി​യ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

''മാ​ധ​വ് ബ്രോ, ​നി​ന്‍റെ പു​തി​യ റി​ലീ​സാ​യ അ​ങ്കം അ​ട്ട​ഹാ​സ​ത്തി​നു പി​ന്നാ​ലെ ഓ​ൺ​ലൈ​നി​ൽ ഒ​രു​പാ​ട് പോ​പ്പ്-​അ​പ്പ് വി​ഡി​യോ​ക​ളും നെ​ഗ​റ്റി​വി​റ്റി​യും വ​രു​ന്ന​ത് കാ​ണു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മ​യെ ആ​ശ്ര​യി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന പ​ല യൂ​ട്യൂ​ബ് റി​വ്യൂ​വേ​ഴ്സും നി​ന്നെ നി​ർ​ത്താ​തെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഈ ​സി​നി​മ ന​ല്ല​താ​ണോ മോ​ശ​മാ​ണോ എ​ന്ന് പ​റ​യാ​ന​ല്ല ഞാ​ൻ ഇ​വി​ടെ വ​ന്ന​ത്. സി​നി​മ എ​ന്ന​ത് എ​ന്നും വ്യ​ക്തി​പ​ര​മാ​യ ഒ​ന്നാ​ണ്. പ​ക്ഷേ എ​നി​ക്ക് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്, മാ​ധ​വി​ന് അ​വ​ന്‍റെ ക​ഴി​വ് തെ​ളി​യി​ക്കാ​ൻ കു​റ​ച്ചു സ​മ​യം ന​ൽ​കൂ.

സി​നി​മ​യോ​ടും ക​രി​യ​റി​നോ​ടും ഇ​ത്ര​യ​ധി​കം പാ​ഷ​നു​ള്ള 23 വ​യ​സു​ള്ള ഒ​രു യു​വ​ന​ട​നെ ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ രീ​തി​യി​ലും നെ​ഗ​റ്റീ​വ് ആ​യി വേ​ട്ട​യാ​ടു​ന്ന​ത് ശ​രി​ക്കും ന​ല്ല​താ​ണോ സു​ഹൃ​ത്തു​ക്ക​ളേ? അ​വ​ൻ വ​ള​രെ റി​യ​ൽ ആ​ണെ​ന്ന​താ​ണ് എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യം. ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലെ മ​റ്റു പ​ല​രെ​യും പോ​ലെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​ൻ ശ്ര​മി​ക്കാ​റി​ല്ല. തി​ക​ച്ചും ജെ​നു​വി​ൻ ആ​യ, നി​ഷ്ക​ള​ങ്ക​നാ​യ ഒ​രു മ​നു​ഷ്യ​നാ​യാ​ണ് അ​വ​ൻ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്.

അ​വ​ന് കു​റ​ച്ച് സ്പേ​സ് ന​ൽ​കൂ. പി​ന്തു​ണ ന​ൽ​കൂ. അ​വ​ൻ വ​ള​ര​ട്ടെ. പ​രാ​ജ​യ​പ്പെ​ട​ട്ടെ, അ​തി​ൽ നി​ന്ന് പ​ഠി​ക്ക​ട്ടെ, കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തി​രി​ച്ചു വ​ര​ട്ടെ. എ​ല്ലാ മി​ക​ച്ച ന​ട​ന്മാ​രും രൂ​പ​പ്പെ​ടു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ആ​രും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ളാ​കു​ന്നി​ല്ല.

മാ​ധ​വ്, ഈ ​ഊ​ർ​ജം കൈ​വി​ട​രു​ത്. നി​ന്‍റെ സ​ത്യ​സ​ന്ധ​ത​യും ഉ​ള്ളി​ലെ ആ ​തീ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ക. സി​നി​മ എ​പ്പോ​ഴും അ​തി​ന്‍റെ ആ​ളു​ക​ളെ ക​ണ്ടെ​ത്തും. യ​ഥാ​ർ​ഥ വ്യ​ക്തി​ത്വ​മു​ള്ള​വ​ർ എ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടും''. സാ​ജി​ദ് യ​ഹി​യ കു​റി​ച്ചു.

Tags : sajid yahiya madhav suresh

Recent News

Corehub Up