മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ശിവസേന ഷിൻഡെ പക്ഷത്തെ 22 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ശിവസേന ഉദ്ധവ് നേതാവ് ആദിത്യ താക്കറെ.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അടുപ്പമുള്ള എംഎൽഎമാരാണ് കൂറുമാറാൻ തയാറെടുത്തിരിക്കുന്നതെന്ന് ആദിത്യ പറഞ്ഞു.
എംഎൽഎമാർ വൈസ് ക്യാപ്റ്റൻ എന്നു വിശേഷിപ്പിക്കുന്നയാളും പാർട്ടിവിടുന്നവരിൽ ഉണ്ടെന്ന്, വ്യവസായ മന്ത്രി ഉദയ് സാമന്തിനെ ഉദ്ദേശിച്ച് ആദിത്യ പറഞ്ഞു.
ഉദയ് സാമന്ത് മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാകുമെന്ന് മുന്പ് ശിവസേന ഉദ്ധവ് പക്ഷം അവകാശപ്പെട്ടിരുന്നു. അതേസമയം, ആദിത്യയുടെ ആരോപണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു.
Tags : Aaditya Thackeray Shinde party MLAs join BJP Siva sena shinde pary