പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന കാലം മുഴുവൻ നിതീഷ്കുമാർ സ്വന്തമാക്കിവച്ചിരുന്ന ആഭ്യന്തര വകുപ്പ് ഇനി ബിജെപിക്ക്.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ജെഡി-യുമായുള്ള സഖ്യം ആരംഭിച്ചതു മുതൽ ബിജെപിയുടെ പക്കലുണ്ടായിരുന്ന ധന വകുപ്പ് ജെഡി-യു ഏറ്റെടുത്തു. ബിജേന്ദ്ര പ്രസാദ് യാദവ് ആണ് ധനമന്ത്രി.
മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ്കുമാർ സിൻഹ റവന്യു വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, കാബിനറ്റ് സെക്രട്ടേറിയറ്റ്, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി നിതീഷ്കുമാറിനാണ്.
മുതിർന്ന ജെഡി-യു നേതാവ് ശ്രോവൻ കുമാറിന് ഗ്രാമവികസനവും ഗതാഗതവും ലഭിച്ചു. ബിജെപിയിലെ മംഗൾ പാണ്ഡെയാണ് ആരോഗ്യമന്ത്രി.
Tags : Finance to Bijendra Prasad Yadav Samrat Chaudhary Home Affairs Bihar Government Bijendra Prasad Yadav finance Samrat Chaudhary Home affairs