x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കും; ല​ക്ഷ്യം ഡ​ൽ​ഹി​യെ​ന്ന് മ​മ​ത ബാ​ന​ർ​ജി


Published: April 24, 2026 05:00 PM IST | Updated: April 24, 2026 05:06 PM IST

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ത​ന്‍റെ ശ്ര​ദ്ധ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഏ​കോ​പി​പ്പി​ച്ച് നി​ർ​ത്തു​മെ​ന്നും മ​മ​ത പ്ര​ഖ്യാ​പി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ലെ ചൗ​രം​ഗി​യി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത. ഇ​ത് ഓ​ർ​ത്തു​കൊ​ള്ളൂ, നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ഞ​ങ്ങ​ൾ അ​നീ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ഞ​ങ്ങ​ൾ പോ​രാ​ടും.

ഞാ​ൻ ജ​നി​ച്ച​ത് ബം​ഗാ​ളി​ലാ​ണ്, എ​ന്‍റെ അ​വ​സാ​ന ശ്വാ​സ​വും ഈ ​ബം​ഗാ​ളി​ലാ​യി​രി​ക്കും. ബം​ഗാ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ ഡ​ൽ​ഹി പി​ടി​ച്ചെ​ടു​ക്കും. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഞാ​ൻ അ​ത് ചെ​യ്യും.

ത​നി​ക്ക് അ​ധി​കാ​ര​ക്ക​സേ​ര വേ​ണ്ട. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബം​ഗാ​ളി​ൽ അ​വ​രു​ടെ ത​ക​ർ​ച്ച അ​നി​വാ​ര്യ​മാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്നും ബി​ജെ​പി​യെ പു​റ​ത്താ​ക്ക​ണം.

അ​തി​നാ​യി എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. ബി​ജെ​പി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പേ​രു​ക​ൾ താ​ൻ കു​റി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Tags : election west bengal mamata banerjee tmc

Recent News

Corehub Up