x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ൾ​ക്ക് 33 ശതമാനം സം​വ​ര​ണം ഉ​റ​പ്പാ​ക്കും; ത​ട​യാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​യി​ല്ലെ​ന്ന് അ​മി​ത് ഷാ 

ഓൺലൈൻ ഡെസ്ക്
Published: November 27, 2026 07:24 AM IST | Updated: November 27, 2026 07:30 AM IST

അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ൺ​ഗ്ര​സ് ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യ അ​മി​ത് ഷാ, ​സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യാ​ൻ കോ​ൺ​ഗ്ര​സി​നോ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കോ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യെ​ന്ന​ത് ബി​ജെ​പി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ്. 

സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​നി​താ സം​വ​ര​ണം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 2011-ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക്‌​സ​ഭാ സീ​റ്റു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് 2026 ഏ​പ്രി​ലി​ൽ കൊ​ണ്ടു​വ​ന്ന 131-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.  

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​ക്കാ​ർ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ന​വം​ബ​ർ 30-ന് ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വീ​ണ്ടും ചേ​രു​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ ഈ ​പ്ര​സ്താ​വ​ന. 

Tags : AMITSHAH DelimitationBill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up