x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ത​വ്യ​പ​ഥി​ല്‍ വി​സ്മ​യ​മാ​യി 'സി​ന്ദൂ​ര്‍ ഫോ​ര്‍​മേ​ഷ​ൻ'


Published: January 26, 2026 01:33 PM IST | Updated: January 26, 2026 01:33 PM IST

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത​ത്തി​ന്‍റെ 77-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ കാ​ണി​ക​ളു​ടെ ക​ണ്ണും മ​ന​സ്സും ഒ​രു​പോ​ലെ ക​വ​ര്‍​ന്ന് വ്യോ​മ​സേ​ന​യു​ടെ 'സി​ന്ദൂ​ര്‍ ഫോ​ര്‍​മേ​ഷ​ന്‍'. പാ​കി​സ്താ​നി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളെ ത​ക​ര്‍​ത്തെ​റി​ഞ്ഞ 'ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ർ' എ​ന്ന സൈ​നി​ക ദൗ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് വി​ളി​ച്ചോ​തി​ക്കൊ​ണ്ടാ​ണ് അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ക​ര്‍​ത​വ്യ പ​ഥി​ന് മു​ക​ളി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത​ത്.

പ​രേ​ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍​ഷ​ണ​മാ​യ 'ഫ്‌​ലൈ പാ​സ്റ്റി​ന്‍റെ' ഭാ​ഗ​മാ​യാ​ണ് സി​ന്ദൂ​ര്‍ ഫോ​ര്‍​മേ​ഷ​ന്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ​യു​ടെ ക​രു​ത്ത​ന്‍ വി​മാ​ന​ങ്ങ​ളാ​യ റ​ഫാ​ല്‍ , മി​ഗ്-29 , സു​ഖോ​യ്-30 എ​ന്നി​വ​യാ​ണ് ഈ ​ഫോ​ര്‍​മേ​ഷ​നി​ല്‍ അ​ണി​നി​ര​ന്ന​ത്. ആ​കാ​ശ​ത്ത് കു​ങ്കു​മ നി​റ​ത്തി​ലു​ള്ള പു​ക വി​ത​റി, കു​തി​ച്ചു​യ​രു​ന്ന വി​മാ​ന​ങ്ങ​ള്‍ ഒ​രു സി​ന്ദൂ​ര​രേ​ഖ പോ​ലെ ക​ര്‍​ത​വ്യ പ​ഥി​ന് മു​ക​ളി​ല്‍ ദൃ​ശ്യ​മാ​യ​ത് കാ​ണി​ക​ളി​ല്‍ ആ​വേ​ശം നി​റ​ച്ചു.

ശ​ത്രു​വി​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ നി​ര​യെ അ​പ്ര​സ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു ഈ ​നീ​ക്കം. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​മാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ർ.

 

Tags : Republic Day 2026 'Sindoor Formation' Kartavya Path Military

Recent News

Corehub Up