x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തി​യ​വ​രെ തൂ​ക്കി​ക്കൊ​ല്ല​ണം": ജീ​വ​നൊ​ടു​ക്കി​യ നീ​റ്റ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ അ​മ്മ

ഓൺലൈൻ ഡെസ്ക്
Published: July 26, 2026 06:21 PM IST | Updated: July 26, 2026 06:21 PM IST

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ അ​മ്മ തെരുവിൽ പ്രതിഷേധത്തിൽ

നാ​ഗ്പൂ​ർ: ന​ഷ്ട​പ്പെ​ട്ട മ​ക​ളെ ഇ​നി ഒ​രി​ക്ക​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്ന​റി​യാ​മെ​ങ്കി​ലും അ​വ​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ ​അ​മ്മ. നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ അ​മ്മ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഒ​രൊ​റ്റ കാ​ര്യം മാ​ത്രം; ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തി​യ കു​റ്റ​വാ​ളി​ക​ളെ തൂ​ക്കി​ക്കൊ​ല്ല​ണം.

നീ​റ്റ് വി​വാ​ദ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​രാ​ജി കൊ​ണ്ട് എ​ന്താ​ണ് നേ​ടാ​നാ​കു​ക എ​ന്ന് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ അ​മ്മ​യാ​യ നീ​ലം ച​തു​ർ​വേ​ദി ചോ​ദി​ക്കു​ന്നു. കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക​ഴി​ഞ്ഞ മേ​യ് 20-നാ​ണ് ഇ​വ​രു​ടെ മ​ക​ൾ ആ​കാം​ക്ഷ ച​തു​ർ​വേ​ദി (18) നാ​ഗ്പൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ അ​വ​ൾ ന​ന്നാ​യി എ​ഴു​തി​യി​രു​ന്നു​വെ​ന്ന് അ​മ്മ ഓ​ർ​ക്കു​ന്നു. 650-ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ആ​കാം​ക്ഷ. എ​ന്നാ​ൽ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ അ​വ​ൾ ക​ടു​ത്ത മാ​ന​സി​ക ആ​ഘാ​ത​ത്തി​ലാ​യി. ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ സം​സാ​രി​ക്കാ​നോ ത​യ്യാ​റാ​വാ​തി​രു​ന്ന അ​വ​ൾ ഒ​ടു​വി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

"ആ​കാം​ക്ഷ​യു​ടെ അ​ച്ഛ​ന് ഇ​തി​ന​കം ര​ണ്ട് ത​വ​ണ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി, ഇ​പ്പോ​ൾ ത​ള​ർ​വാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. ഇ​നി ഞ​ങ്ങ​ളെ ആ​രു നോ​ക്കും? എ​ന്‍റെ മ​ക​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ൾ ഇ​തെ​ല്ലാം നോ​ക്കു​മാ​യി​രു​ന്നു," ആ ​അ​മ്മ വി​തു​മ്പു​ന്നു. മ​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ആ ​പി​താ​വ് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ചെ​റി​യൊ​രു കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന് പു​റ​മേ, വീ​ട്ടി​ലെ ചെ​ല​വു​ക​ൾ​ക്കും മ​ക​ളു​ടെ കോ​ച്ചിം​ഗ് ഫീ​സി​നു​മാ​യി നാ​ഗ്പൂ​രി​ൽ പാ​ച​ക​ക്കാ​ര​നാ​യും അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്നു.

 

Tags : Suicide LatestNews NEETAspirant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up