x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാജം​ 'ആ​വ​ണി​ത്തെ​ന്ന​ൽ 2026' ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

അ​ജു വാ​രി​ക്കാ​ട്
Published: August 26, 2026 02:06 AM IST | Updated: August 26, 2026 02:10 AM IST

മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​

ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ (MSOLC)  പ​തി​നൊ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​മാ​യ ’ആ​വ​ണി​ത്തെ​ന്ന​ൽ 2026’ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. ഓ​ഗ​സ്റ്റ് 15ന് ​ലീ​ഗ് സി​റ്റി​യി​ലെ ജോ​ണി അ​രോ​ൾ​ഫോ സി​വി​ക് സെന്‍ററിൽ അ​ര​ങ്ങേ​റി​യ ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

പ​തി​നൊ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ​മാ​ജ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റെ പു​തു​മ​ക​ളും വൈ​വി​ധ്യ​ങ്ങ​ളും നി​റ​ഞ്ഞ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രു​ന്ന​തെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി മ​ന്ന​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ത​ന​ത് പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, പു​ലി​ക​ളി, നാ​ട​ൻ​പാ​ട്ടു​ക​ൾ, വി​വി​ധ നൃ​ത്ത​സം​ഗീ​ത വി​രു​ന്നു​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റി.

ലീ​ഗ് സി​റ്റി മേ​യ​ർ നി​ക്ക് ലോംഗ്, ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി ഷെ​രി​ഫ് ജി​മ്മി ഫു​ള്ള​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി​യി​ലെ​യും ലീ​ഗ് സി​റ്റി​യി​ലെ​യും വി​വി​ധ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും സാം​സ്കാ​രി​ക നാ​യ​ക​രും പ​രി​പാ​ടി​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

 സ​മൂ​ഹ​ത്തി​ന് ന​ൽ​കി​വ​രു​ന്ന നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ളെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി പ്ര​മു​ഖ ആ​രോ​ഗ്യ​രം​ഗ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​നെ ച​ട​ങ്ങി​ൽ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു.

ലീ​ഗ് സി​റ്റി മേ​യ​ർ നി​ക്ക് ലോംഗ് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ച്ചു. ഫ്ര​ണ്ട്സ്വു​ഡ് ക്വീ​ൻ മേ​രി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ വി​കാ​രി ഫാ. ​തോ​മ​സ് വെ​ള്ളാ​പ്പ​ള്ളി അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​മാ​ജ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ്യ​ക്തി​യെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത് എ​ന്ന​ത് ഈ ​ച​ട​ങ്ങി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ച്ചു.

ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി​യി​ൽ ആ​ശു​പ​ത്രി​ക​ൾ, വ​യോ​ജ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, മെ​മ്മ​റി കെ​യ​ർ യൂ​ണി​റ്റു​ക​ൾ, പ്രൈ​മ​റി കെ​യ​ർ ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 13ഓ​ളം ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​സ​ച്ച്മോ​ർ തോ​മ​സ്, ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ ഡോ​ക്ട​ർ കൂ​ടി​യാ​ണ്. സ​മാ​ജ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കു​ന്ന അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യ്ക്ക് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം ഒ​രു​ക്കി​യ ഇ​രു​പ​തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വേ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി, ചാ​ക്കി​ലോ​ട്ടം തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത കാ​യി​ക​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളി​ൽ ആ​വേ​ശം പ​ട​ർ​ത്തി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ സൗ​ഹൃ​ദ​വും ഒ​ത്തൊ​രു​മ​യും ഊ​ട്ടി​യു​റ​പ്പി​ച്ച ​ആ​വ​ണി​ത്തെ​ന്ന​ൽ 2026’ വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

പ്ര​സി​ഡ​ന്‍റ്: ബി​ജോ സെ​ബാ​സ്റ്റ്യ​ൻ

സെ​ക്ര​ട്ട​റി: ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത്

ട്ര​ഷ​റ​ർ: റോ​ബി തോ​മ​സ്

K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews League City Malayali Samajam's

Recent News

Corehub Up