ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെര്‍ലിന്‍: ജര്‍മനിയിലെ മലയാളി/അന്തര്‍ദേശീയ സഭയായ ബോണ്‍ ആസ്ഥാനമായുള്ള അഡോണായ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വാര്‍ഷിക ബൈബിള്‍ അവധിക്കാല സ്കൂള്‍ (ADONAI VBS 2026) ആരംഭിച്ചു.
"Crack the Code' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ഒക്ടോബര്‍ 29 മുതല്‍ 31 വരെയാണ് നടക്കുന്നത്.
പ്രമേയവും പ്രത്യേകതകളും: "ഇൃമരസ വേല ഇീറല' എന്ന തീമില്‍ ഒരുക്കിയിരിക്കുന്ന ഢആടല് കുട്ടികള്‍ക്കായുള്ള ആക്ഷന്‍ ഗാനങ്ങള്‍, പ്രചോദനാത്മകമായ കഥകള്‍, രസകരമായ ഗെയിമുകള്‍, ബൈബിള്‍ വചനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ കുട്ടികളുടെ പ്രിയപ്പെട്ട "മിക്കു' സ്പെഷ്യല്‍ ഗസ്ററായി പങ്കെടുക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സമയവും സ്ഥലവും: ഒക്ടോബര്‍ 29 മുതല്‍ 31 വരെ രാവിലെ 09:00 മണി മുതല്‍ ഉച്ചകഴിഞ്ഞ് ഒരു മണി വരെയാണ് ക്ളാസുകള്‍ നടക്കുന്നത്.
ഡ്യൂസല്‍ഡോര്‍ഫിലെ "ജീസസ് ഹൗസ് ഗെമൈന്ഡെ' (Grafenberger Allee 51 55, 40237 Deusseldorf) വേദിയാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
രജിസ്ട്രേഷനും ബന്ധപ്പെടാനും: കുട്ടികളുടെ വിജ്ഞാനവും വിനോദവും ലക്ഷ്യമിട്ട് നടത്തുന്ന VBS പരിപാടിയിലേക്ക് ജര്‍മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എത്തിച്ചേരുന്നുണ്ട്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായി ക്യൂആർ കോഡ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:+49 176 4170404, +49 177 6035852.
വെബ്സൈറ്റ്: www.adonaiinternationalministries.com
Tags : Adonai VBS NRINews Dosseldorf