x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി

ജോസ് കുമ്പിളുവേലില്‍
Published: October 30, 2026 03:37 AM IST | Updated: October 30, 2026 03:37 AM IST

മാ​ഡ്രി​ഡ്: സ്പെ​യി​നി​ല്‍ 68 പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​തി​വേ​ഗ റെ​യി​ല്‍​വേ ദു​ര​ന്ത​ത്തി​ന് കാ​ര​ണം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ പി​ഴ​വെ​ന്ന് ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ല്‍. മാ​ഡ്രി​ഡി​ലെ ക​ണ്‍​ട്രോ​ള്‍ സെ​ന്‍ററിൽ നി​ന്ന് ലോ​ക്കോ പൈ​ല​റ്റി​ന് ന​ല്‍​കി​യ തെ​റ്റാ​യ നി​ര്‍​ദേശ​മാ​ണ് വ​ന്‍ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​കു​ന്നു.

ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച

ബു​ധ​നാ​ഴ്ച രാ​വി​ലെ ക​മ്പ്യൂ​ട്ട​ര്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് മാ​ഡ്രി​ഡി​നും അ​ന്‍​ഡ​ലൂ​ഷ്യ​യ്ക്കും ഇ​ട​യി​ലു​ള്ള റെ​യി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ 'ഇ​റി​യോ' (Iryo) ട്രെ​യി​നി​ന് ചു​വ​പ്പ് സി​ഗ്ന​ല്‍ ല​ഭി​ക്കു​ക​യും അ​ത് ട്രാ​ക്കി​ല്‍ നി​ര്‍​ത്തി​യി​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ ദേ​ശീ​യ റെ​യി​ല്‍ ക​മ്പ​നി​യാ​യ റെ​ന്‍​ഫെ  ട്രെ​യി​നി​ന് സാ​ധാ​ര​ണ രീ​തി​യി​ല്‍ (മ​ണി​ക്കൂ​റി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍) യാ​ത്ര തു​ട​രാ​ന്‍ മാ​ഡ്രി​ഡി​ലെ ക​ണ്‍​ട്രോ​ള്‍ സെ​ന്‍റർ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പൈ​ല​റ്റി​ന്‍റെ മു​ന്ന​റി​യി​പ്പും അ​വ​ഗ​ണ​ന​യും

ട്രാ​ക്കി​ല്‍ ത​ടസ​മു​ണ്ടെ​ന്നും സി​ഗ്ന​ല്‍ റെ​ഡ് ആ​ണെ​ന്നും ഇ​റി​യോ ട്രെ​യി​നി​ലെ ലോ​ക്കോ പൈ​ല​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​നെ വി​ളി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യി റേ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍ ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ സെ​ന്‍റർ നി​ര്‍ദേ​​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. സി​ഗ്ന​ല്‍ ത​ക​രാ​റു​ള്ള​പ്പോ​ള്‍ പ​ര​മാ​വ​ധി 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ('ഓ​ണ്‍ സൈ​റ്റ്' രീ​തി​യി​ല്‍) പോ​കേ​ണ്ടി​യി​രു​ന്നി​ട​ത്താ​ണ് 200 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

യാ​ത്രി​ക​രു​ടെ ക​ണ​ക്ക്

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​റി​യോ ട്രെ​യി​നി​ല്‍ 147 പേ​രും, റെ​ന്‍​ഫെ ട്രെ​യി​നി​ല്‍ 397 പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ട്രെ​യി​ന്‍ വാ​ഗ​ണ്‍ പാ​ളം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യും ഒ​രു വാ​ഗ​ണ്‍ പൂ​ര്‍​ണമാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ട​യി​ല്‍ പു​റ​ത്തു​വ​ന്ന ഈ ​വി​വ​ര​ങ്ങ​ള്‍ സ്പെ​യി​നി​ലെ റെ​യി​ല്‍​വേ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ചോ​ദ്യ​ചി​ഹ്ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ ഈ ​വാ​ര്‍​ത്ത അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

Tags : Spain rail disaster: Deepika DeepikaNewspaper BreakingNews NewsUpdate Revelation points erious lapse by the control cause of the major

Recent News

Corehub Up