x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക കെ​യ​ർ പു​തി​യ പ്രീ​മി​യം നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

എൻആർഐ ഡെസ്ക്
Published: October 30, 2026 11:15 AM IST | Updated: October 30, 2026 11:15 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

തിരുവനന്തപുരം: നോ​ർ​ക്ക കെ​യ​ർ 2026 - 27 പ​ദ്ധ​തി​യി​ൽ പു​തു​താ​യി കൊ​ണ്ടു​വ​ന്ന പ്രാ​യാ​ധി​ഷ്ഠി​ത പ്രീ​മി​യം സം​വി​ധാ​നം പ്ര​വാ​സി​ക​ൾ​ക്ക് അ​തി​ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെന്ന് പ്രവാസി ലീഗൽ സെൽ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

2025 - 26 വ​ർ​ഷ​ത്തി​ൽ അഞ്ച് ല​ക്ഷം രൂ​പ ഫാ​മി​ലി ഹെ​ൽ​ത്ത് ക​വ​റേ​ജി​ന് നോർക്ക ഐഡി ഉ​ട​മ, പങ്കാളി, ര​ണ്ട് ആ​ശ്രി​ത​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 13,411 രൂ​പ ആ​യി​രു​ന്നു പ്രീ​മി​യം.

എ​ന്നാ​ൽ പു​തി​യ 2026 - 27ലെ ​വ​യ​സിന്‍റെ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രീ​മി​യം സം​വി​ധാ​ന​ത്തി​ൽ 51 - 60 വ​യ​സി​ൽ 35,664 രൂ​പ​യും 61 - 70 വ​യ​സി​ൽ 44,718 രൂ​പ​യും ന​ൽ​കേ​ണ്ടി​വ​രു​ന്നു. ഇ​തോ​ടെ നി​ല​വി​ലെ പ​ല പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും 166 മു​ത​ൽ 233 ശ​ത​മാ​നം വ​രെ പ്രീ​മി​യം അ​ധി​ക​മാ​യി ന​ൽ​കേ​ണ്ടി വ​രു​ന്നു.

ഇ​ത് സാ​ധാ​ര​ണ വാ​ർ​ഷി​ക പ്രീ​മി​യം വ​ർ​ധ​ന​യ​ല്ല, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രീ​മി​യം സം​വി​ധാ​ന​ത്തി​ൽ നി​ന്നും വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രീ​മി​യം രീ​തി​യി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​മാ​ണ്.

കൂ​ടാ​തെ, പ്രീ​മി​യം പു​തു​ക്ക​ൽ സം​ബ​ന്ധി​ച്ച് കു​റ​ഞ്ഞ​ത് 45 ദി​വ​സം മു​ൻ​കൂ​ർ അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കെ, പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ലെ പോ​ളി​സി അ​വ​സാ​നി​ക്കു​ന്ന​തി​ന് കേ​വ​ലം നാല് ദി​വ​സം മു​മ്പ് മാ​ത്ര​മാ​ണ് അ​റി​യി​ക്കു​ന്ന​ത്.

നി​ല​വി​ലെ പോ​ളി​സി ഒ​ക്ടോ​ബ​ർ 31ന് ​അ​വ​സാ​നി​ക്കു​ക​യും പു​തി​യ സം​വി​ധാ​നം ന​വം​ബ​ർ ഒന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ, പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​നോ മ​റ്റു ഇ​ൻ​ഷു​റ​ൻ​സ് മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നോ മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് വ​യ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യി​ട്ടു​ള്ള പു​തി​യ പ്രീ​മി​യം സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച്, മു​ൻ​വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രീ​മി​യം സം​വി​ധാ​നം തു​ട​ര​ണ​മെ​ന്നും നി​ല​വി​ലെ പോ​ളി​സി പ​രി​ര​ക്ഷ ത​ട​സ​മി​ല്ലാ​തെ നീ​ട്ട​ണ​മെ​ന്നും പിഎൽസി ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഒ​രു പ്ര​വാ​സി​ക്കും ഇ​ൻ​ഷു​റ​ൻ​സ് തു​ട​ർ​ച്ച​യും അ​സു​ഖ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​വ​റേ​ജ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട​രു​തെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പു​തി​യ പ്രീ​മി​യം നി​ര​ക്കു​ക​ൾ നി​ശ്ച​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​വും ക്ലെ​യിം അ​നു​പാ​ത​വും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ നി​ര​ക്ക് നി​ർ​ദേ​ശ​വും പ്രീ​മി​യം ക​ണ​ക്കാ​ക്കി​യ രീ​തി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി, നോ​ർ​ക്ക വ​കു​പ്പ്, നോ​ർ​ക്ക റൂ​ട്ട്സ് എ​ന്നി​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NorkaCare PravasiLegalCell NewPremium Insurance NRINews

Recent News

Corehub Up