അബുദാബി: അൽ ഐൻ മലയാളി സമാജം ഒരുക്കുന്ന "ഉത്സവം 2025' എന്ന കലാമാമാങ്കത്തിന്റെ പന്ത്രണ്ടാം എഡിഷൻ ശനിയാഴ്ച രാത്രി ഏഴ് മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർറിന്റെ അങ്കണത്തിൽ നടക്കും.
കേരളത്തിലെ 14 ജില്ലകളിലെ കലാരൂപങ്ങളെയും നവോഥാന നായകന്മാരേയും ആസ്പദമാക്കി കോർത്തിണക്കിയ ദൃശ്യവിരുന്നിനോടൊപ്പം യുഎഇയുടെ 54-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച പരിപാടികളും ഉണ്ടായിരിക്കും.
ചെണ്ടമേളം, വിവിധ കലാപരിപാടികൾ, ഭക്ഷണസ്റ്റാളുകൾ, വിനോദ മത്സരങ്ങൾ തുടങ്ങി കേരളത്തിലെ ഉത്സവാന്തരീക്ഷത്തെ പുനഃരാവിഷ്കരിക്കുന്ന പരിപാടികളാകും നടക്കുക.
Tags : Al Ain Malayali Samajam Art Festival Utsavam 2025