x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജോ കാ​പ്പ​ന്‍റെ നിര്യാണത്തിൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷന്‍റെ അ​നു​ശോ​ച​നം 


Published: May 7, 2026 05:38 AM IST | Updated: May 7, 2026 12:10 PM IST

ഡാ​ള​സ്:​കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) സം​സ്ഥാ​ന യൂ​ത്ത് ഫ്ര​ണ്ട് മു​ൻ പ്ര​സി​ഡ​ന്‍റും പൊ​തു പ്ര​വ​ത്ത​ക​നു​മാ​യ ഡി​ജോ കാ​പ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഡി​ജോ കാ​പ്പ​നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സും കേ​ര​ളാ കോ​ൺ​ഗ്ര​സ്സ് സം​സ്ഥാ​ന എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ഏ​റെ കാ​ലം പ്ര​വ​ർ​ത്തി​ച്ച രാ​ഷ്ട്രീ​യ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

1998ൽ ​സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും റോ​ഡ് സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യും നി​ര​വ​ധി നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി. ഗ​താ​ഗ​തം, വൈ​ദ്യ​തി മേ​ഖ​ല​യി​ലെ ക​ൺ​സ്യൂ​മ​ർ ഫോ​റ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യും ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ഭാ​ര്യ മി​നി കാ​പ്പ​ൻ കേ​ര​ള സ​ർ​വകലാ​ലാ​ശാ​ല പ്ലാ​നിംഗ് വി​ഭാ​ഗം മേ​ധാ​വി​യാ​ണ്.

ഭ​ര​ണ​ങ്ങാ​നം ഇ​ട​മ​റ്റം സ്വ​ദേ​ശി​യാ​ണ് ഡി​ജോ കാ​പ്പ​ൻ. പൊ​തു​പ്ര​വ‍​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ന്‍റെ സം​സ്കാ​രം മീ​ന​ച്ചി​ൽ പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ ഞായ​റാ​ഴ്ച്ച (5/30) വൈ​കുന്നേരം മൂ​ന്നിന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് നടന്നത്.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​ജോ കാ​പ്പ​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

Tags : American Malayali Welfare Association Dijo Kappan

Recent News

Corehub Up