x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക​ലാ​മേ​ള ശ്ര​ദ്ധേ​യ​മാ​യി

റോ​ബി​ൻ ച​മ്പ​നി​യി​ൽ
Published: September 29, 2026 07:32 AM IST | Updated: September 29, 2026 09:46 AM IST

ക​ലാ​മേ​ളയിൽ നിന്ന്

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക സേ​ക്ര​ഡ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ട​വ​ക ക​ലാ​മേ​ള ക​ലാ​പ്ര​ക​ട​ന​ങ്ങ​ളാ​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ലും ശ്ര​ദ്ധേ​യ​മാ​യി. കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ന​ട​വി​ളി, പു​രാ​ത​ന​പ്പാ​ട്ട്, മാ​ർ​തൊ​മ്മ​ൻ പാ​ട്ട്, ക്നാ​നാ​യ അ​ച്ചാ​യ​ൻ–​അ​ച്ചാ​യ​ത്തി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ക​ലാ​മേ​ള മാ​റി.

 

 

K-Rail Survey

പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ സി​ജോ​യ് പ​റ​പ്പ​ള്ളി​യു​ടെ​യും കൂ​ടാ​ര​യോ​ഗ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ർ​ലാ​ൻ​ഡോ​യി​ൽ നി​ന്നു​ള്ള ഫാ​. ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, സി​ന്‍റോ വെ​ട്ടു​ക​ല്ലേ​ൽ, ജോ​സ് ചാ​മ​ക്കാ​ല എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

മ​ത്സ​ര​വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ച ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​സ് ആ​ദോ​പ്പ​ള്ളി​ൽ, ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും വി​ളം​ബ​രം ചെ​യ്ത ക​ലാ​മേ​ള ഏ​വ​ർ​ക്കും അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി.

Tags : Deepika DeepikaNewspaper BreakingNews Arts festival Tampa Sacred Heart Forane Church

Recent News

Corehub Up