ഫ്ലോറിഡ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ മതബോധന ഞായറാഴ്ച സമുചിതമായി ആചരിച്ചു. അന്നേദിവസം വിശ്വാസ പരിശീലന അധ്യാപകരെ ആദരിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് ഓലിക്കര കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പൾ സാലി കുളങ്ങര, വൈസ് പ്രിൻസിപ്പൾ സിജോയ് പറപ്പള്ളിൽ, അധ്യാപക പ്രതിനിധി അഞ്ചലിക് തോമസ് പാറയിൽ, മാതാപിതാക്കളുടെ പ്രതിനിധി രാജി പുതുപ്പറമ്പിൽ, വിദ്യാർഥി പ്രതിനിധി ഡിലൻ മുടീകുന്നേൽ എന്നിവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags : Catechism Sunday Sacred Heart Church Tampa