x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ജിനേഷ് തമ്പി
Published: March 20, 2026 10:41 AM IST | Updated: March 20, 2026 10:45 AM IST

യോ​ങ്കേ​ഴ്‌​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താവി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്രൊ​മോ​ഷ​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി യോ​ങ്കേ​ഴ്‌​സ് സെന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ശ ജോ​ർ​ജ്, അ​ക്സ വ​ർ​ഗീ​സ്, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ബ്സ​ൺ കോ​ട്ട​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി ജോ​സി മാ​ത്യു, ട്ര​ഷ​റ​ർ മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​ക അം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

പ​ള്ളി ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം എ​ബ്ര​ഹാം കെ. ​തോ​മ​സ്, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ കു​ര്യാ​ക്കോ​സ് വ​ർ​ഗീ​സ്, വ​ർ​ഗീ​സ് പാ​പ്പ​ഞ്ചി​റ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വ​രാ​നി​രി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള തീ​യ​തി, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കുവ​ച്ചു.

K-Rail Survey

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ.ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

ര​ജി​സ്‌​ട്രേ​ഷ​ൻ നി​ര​ക്കു​ക​ളെ​ക്കു​റി​ച്ചും സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും അ​ക്സ വ​ർ​ഗീ​സ് സം​സാ​രി​ച്ചു. സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഡോ ​റെ​ബേ​ക്ക പോ​ത്ത​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സൈ​റ്റ് & സൗ​ണ്ട് ഷോ​യെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി പ​റ​യു​ക​യും ചെ​യ്തു.

ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ഫാ. ​ജോ​ബ്സ​ൺ കോ​ട്ട​പ്പു​റ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ഓർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : family and youth conference st thomas orthodox church yonkers

Recent News

Corehub Up