x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു വ​യസുകാരൻ മരിച്ചു; വ​ള​ർ​ത്ത​ച്ഛ​ന് 8 വ​ർ​ഷം ത​ട​വ്

പി .പി. ചെ​റി​യാ​ൻ
Published: October 15, 2026 12:41 AM IST | Updated: October 15, 2026 12:41 AM IST

റോ​ബ​ർ​ട്ട് മ​ക്കോ​ക്ക്

മെ​യ്ൻ:  തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ള​ർ​ത്ത​ച്ഛ​ൻ റോ​ബ​ർ​ട്ട് മ​ക്കോ​യ്(37)ക്ക് എ​ട്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 

2025 മേയ് മാ​സ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. റോ​ബ​ർ​ട്ട് മ​ക്കോ​യി​യും നാ​ലു വ​യ​സ്സു​കാ​ര​നാ​യ ജാ​സ്പ​ർ സ്മി​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്, കു​ട്ടി വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ഡ​ഡ് ആ​യ തോ​ക്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ബെ​ഡ്‌​റൂ​മി​ൽ വച്ചു തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​തി​ർ​ന്ന് കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റോ​ബ​ർ​ട്ട് മ​ക്കോ​യ്ക്ക് 17 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. ഇ​തി​ൽ 9 വ​ർ​ഷം സ​സ്പെ​ൻ​ഡ് ചെ​യ്തു. ബാ​ക്കി 8 വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് 6 വ​ർ​ഷ​ത്തെ പ്രൊ​ബേ​ഷ​നും അ​ദ്ദേ​ഹം അ​നു​ഭ​വി​ക്ക​ണം. പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ 6 വ​യ​സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നോ തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വയ്ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് അ​നു​വാ​ദ​മി​ല്ല.

ശി​ക്ഷാ​വി​ധി​ക്കി​ടെ കു​ട്ടി​യു​ടെ അ​മ്മ തന്‍റെ സ​ങ്ക​ട​വും മ​ക​ന്‍റെ വി​യോ​ഗ​ത്തി​ലു​ള്ള വേ​ദ​ന​യും കോ​ട​തി​യി​ൽ പ​ങ്കു​വ​ച്ചു. 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Four-year-old boy dies gun accidentally discharges

Recent News

Corehub Up