ആൻ മേരി മാത്യു
കോട്ടയം: കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻ മേരി മാത്യുവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തുടർനടപടി പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി.
ഭർത്താവ് ജേക്കബിന്റെ നാടായ പള്ളത്തെ സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 12ന് സംസ്കരിക്കും.
കഴിഞ്ഞ 28നാണ് തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്നിൽ ആൻമേരി മാത്യു(40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവർ കൊല്ലപ്പെട്ടത്.
ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിനു പിന്നിൽ.
ആൻ മേരിയെ കുത്തിക്കൊന്നശേഷം അഞ്ജനയെ ഫ്ളാറ്റിന്റെ താഴേക്കുവിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു.