x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച "ഹൃ​ദ​യ​പൂ​ർവം​ 2026' കു​ടും​ബ​സം​ഗ​മ​മാ​യി മാ​റി

പി.​പി. ചെ​റി​യാ​ൻ
Published: March 11, 2026 08:04 AM IST | Updated: March 11, 2026 04:14 PM IST

ഒ​ഹാ​യോ: സെ​ൻ​ട്ര​ൽ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (COMA) സം​ഘ​ടി​പ്പി​ച്ച ‘COMA ഹൃ​ദ​യ​പൂ​ർ​വം  2026’ പ​രി​പാ​ടി ഒ​ഹാ​യോ മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു കു​ടും​ബ​സം​ഗ​മ​മാ​യി മാ​റി. ത​ല​മു​റ​ക​ളെ ഒ​രു​മി​പ്പി​ച്ച ഈ ​ആ​ഘോ​ഷം സ്നേ​ഹ​വും സൗ​ഹൃ​ദ​വും നി​റ​ഞ്ഞ ഒ​രു കു​ടും​ബാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

സം​ഗീ​തം, ഡ​ബ്സ്മാ​ഷ്, ഗ്രൂ​പ്പ് ഗെ​യി​മു​ക​ൾ, ഡി​ജെ ഡാ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ക്കാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഹൃ​ദ​യ​പൂ​ർ​വം 2026നെ ​പ്ര​ത്യേ​ക​മാ​ക്കി​യ​ത്. ബ​ൺ മ​സ്ക​യും ഇ​റാ​നി ചാ​യ​യും ച​ട​ങ്ങി​ന് വ്യ​ത്യ​സ്ത​മാ​യൊ​രു രു​ചി​യും ഓ​ർ​മ്മ​യും ന​ൽ​കി.

മീ​റ്റ് & ഗ്രീ​റ്റ് സെ​ഷ​നോ​ടു​കൂ​ടി പ​രി​പാ​ടി ആ​രം​ഭി​ച്ചു. സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ന് ശേ​ഷം ന​ട​ന്ന ബിം​ഗോ ഗെ​യിം ആ​വേ​ശ​ക​ര​മാ​യി. തു​ട​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഡ​ബ്സ്മാ​ഷ്, അ​ന്ത​രി​ച്ച ഇ​തി​ഹാ​സ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ സി​നി​മ​ക​ളെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ വ​ലി​യ കൈ​യ​ടി​യേ​റ്റു. ഗ്രൂ​പ്പ് ഗെ​യി​മു​ക​ൾ കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച​പ്പോ​ൾ, തു​ട​ർ​ന്ന് തു​റ​ന്ന ഡി​ജെ ഡാ​ൻ​സ് ഫ്ലോ​ർ ആ​ഘോ​ഷ​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കി. സം​ഗീ​ത​വും നൃ​ത്ത​വും നി​റ​ഞ്ഞ വേ​ദി​യി​ൽ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു.

2026 ലെ ​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്റ് അ​സ്ലം അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്റ് അ​നൂ​പ് ജോ​സ​ഫ് ബാ​ബു, ട്ര​ഷ​റ​ർ ര​വി​കു​മാ​ർ ഹ​രി​ഹ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ര​ൺ ജോ​സ​ഫ് ഏ​ല​വു​ങ്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദി​ലി​ൻ ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.

ട്ര​സ്റ്റി​മാ​രാ​യ രാ​ജീ​വ് തോ​മ​സ്, ഗി​രീ​ഷ് മ​നോ​ഹ​ര​ൻ, സിം​പി​ൾ സു​ബി​ൻ, ഷി​ബു നാ​യ​ർ, വേ​ദ വാ​രി​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.​ ഈ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും COMA ക​മ്മി​റ്റി രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

ജ​ന​റ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഭ​ക്ഷ​ണ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗോ​പി ഹ​രി​ദാ​സ്, തോ​മ​സ് ഉ​മ്മ​ൻ, വ​ത്സ​ൻ പാ​ലി​ക്ക, യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ പ്രി​യ പ്ര​വീ​ൺ; പ്രോ​ഗ്രാം & ഇ​വന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ പ്ര​ദീ​ഷ് പു​തി​യ​ത്‌​റ്റി​ൽ, ന്യൂ​സ്‌​ലെ​റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ പ്ര​ഹ്ലാ​ദ് ടി. ​ഇ​ന്ദി​ര, സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​രു​ണ്‍ ച​ന്ദ്, രാ​കേ​ഷ് വി​ജ​യ​കൃ​ഷ്ണ​ൻ, ചാ​രി​റ്റി കോ​ഓർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ രാ​ധാ​കൃ​ഷ്ണ​ൻ, ക​ലാ/​സാം​സ്‌​കാ​രി​ക കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ധീ​പ വാ​സു​ദേ​വ​ൻ ച​ന്ദ്ര​മ​തി, സ​ന്ദീ​പ് ത​മ്പു​രാ​ൻ, സ്റ്റേ​ജ് & വേ​ദി ഡി​സൈ​ൻ: ജൂ​ലി മ​നോ​ജ്, സു​നി​ത സു​ബ്ര​ഹ്മ​ണ്യ​ൻ; ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട്: നി​ഷ് നി​ശാ​ന്ത്, ക​മ്മ്യൂ​ണി​റ്റി ഔ​ട്രീ​ച്ച്: അ​രു​ണ്‍ ഡേ​വി​സ്, സോ​ഷ്യ​ൽ മീ​ഡി​യ & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ്: സ​ച്ചി​ൻ​ലാ​ൽ സു​ഗ​ത​ൻ, ദി​വ്യ റോ​സ് ഫ്രാ​ൻ​സി​സ്, ഫോ​ട്ടോ​ഗ്ര​ഫി & വീ​ഡി​യോ​ഗ്ര​ഫി: ആ​ർ.​പി. രാ​ഹു​ൽ, പ്ര​മോ​ദ് പു​തി​യ​ത്‌​റ്റി​ൽ, മീ​ഡി​യ ക​വ​റേ​ജ്: വി.​കെ. അ​ര​വി​ന്ദ്, മ​ല​യാ​ളം & സാം​സ്‌​കാ​രി​ക പ്ര​ചാ​ര​ണം: മൗ​ജ രാ​ജ​ൻ, വെ​ബ് അ​ഡ്മി​ൻ: മി​ൻ​ഹാ അ​സ്ലം എ​ന്നി​വ​ർ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

അ​വ​താ​ര​ക​രാ​യ അ​രു​ണ്‍ ഡേ​വി​സും അ​ഞ്ജ​ന​യും വേ​ദി​യെ മ​നോ​ഹ​ര​മാ​യി ന​യി​ച്ചു. ബ്രോ​ൺ​സ് സ്പോ​ൺ​സ​റാ​യി ട്രി​വേ​ണി എ​ക്സ്പ്ര​സ് ഇ​ന്ത്യ​ൻ ക​ഫേ & ബേ​ക്ക​റി, കോ​പ്പ​ർ സ്പോ​ൺ​സ​ർ​മാ​രാ​യി കെ​മ്പാ ഫി​നാ​ൻ​ഷ്യ​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, സു​വൈ സ്ട്രീ​റ്റ്, ബെ​യ​ർ ബ​ർ​ഗ​ർ എ​ന്നി​വ​ർ സ​ഹ​ക​രി​ച്ചു.

പ്രൈ​സ് സ്പോ​ൺ​സ​ർ​മാ​രാ​യി ഇ​ന്ത്യ ട്രെ​ൻ​ഡ്സ്, ഡെ​വ്‌​കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. കൂ​ടാ​തെ, കോ​മ​യു​ടെ സ്ഥി​രം സ്പോ​ൺ​സ​ർ​മാ​രാ​യ ഗാ​രേ​ജ് ഇ​ൻ​ഷു​റ​ൻ​സ്, സോ​ണി ജോ​സ​ഫ് - റെ​ഡ് വ​ൺ റി​യാ​ൽ​റ്റി (പ്ലാ​റ്റി​നം), ന്യൂ​യോ​ർ​ക്ക് ലൈ​ഫ്, അ​ബ്ര​ഹാം ഏ​പ്പ​ൻ (ഗോ​ൾ​ഡ്), അ​വാ​ദ് ബൈ ​ഷെ​ഫ് ആ​ന​ന്ദ്, ബെ​സ്റ്റ് ബ്രെ​യി​ൻ​സ്, കോ​ർ​ട്ട്നി ഈ​ഗ്ലി​ൻ, ഡെ​വ്‌​കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ്, ഇ​ന്ത്യ ഗ്രോ​സേ​ഴ്സ് (സി​ൽ​വ​ർ), ഭ​വാ​നി കാ​ഷ് & കാ​രി (ബ്രോ​ൺ​സ്) എ​ന്നി​വ​ർ​ക്കും ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Hrudaya Poorvam COMA family event

Recent News

Corehub Up