x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റ്റി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 27, 2026 05:23 PM IST | Updated: October 27, 2026 05:23 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ജ​ർ​മനി​യിൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ലോ​വ​ർ സാ​ക്സ​ണി സം​സ്ഥാ​ന​ത്തു​ള്ള നൊ​യ്സ്റ്റാ​ഡ് ആം ​റു​ബെ​ൻ​ബെ​ർ​ഗെ​യി​ലിലാണ് സം​ഭ​വം.

ഹാ​നോ​വ​റി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു കാ​ർ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് അ​തി​വേ​ഗം ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ആ​ർ​ക്കും ജീ​വ​ഹാ​നി​യോ ജീ​വ​ന് ആ​പ​ത്തോ ഇ​ല്ലെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ കാ​ൽ​ന​ട​യാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ന​ട​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണം

സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പം പൊ​ലിസ് പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​താ​ണ് ഈ ​വ​ലി​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സം​ഭ​വം നേ​രി​ൽ ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ കാ​ർ നി​ർ​ത്താ​നാ​യി വെ​ടി​യു​തി​ർ​ത്തു.

എ​ന്നാ​ൽ വെ​ടി​യേ​റ്റ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് യാ​ദൃ​ശ്ചി​ക​മാ​യു​ണ്ടാ​യ ഒ​രു അ​പ​ക​ട​മ​ല്ലെ​ന്നും അ​ക്ര​മി​ക​ളും പ​രി​ക്കേ​റ്റ​വ​രും ത​മ്മി​ൽ പ​ര​സ്പ​രം അ​റി​യാ​മാ​യി​രു​ന്നെ​ന്നും പൊ​ലി​സ് വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ്ര​തി​ക​ൾ ഈ ​ആ​ളു​ക​ളെ പ്ര​ത്യേ​ക​മാ​യി ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​വും സു​ര​ക്ഷ​യും

സം​ഭ​വ​സ്ഥ​ല​ത്ത് വ​ൻ പൊ​ലിസ് സ​ന്നാ​ഹ​വും ഫ​യ​ർ​ഫോ​ഴ്സും റെ​സ്ക്യൂ ടീ​മും കു​തി​ച്ചെ​ത്തി. പ്ര​ദേ​ശ​ത്ത് തോ​ക്കേ​ന്തി​യ പൊ​ലിസു​കാ​രെ വി​ന്യ​സി​ച്ച് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഹെ​ലി​കോ​പ്റ്റ​റു​ക​ളും പൊ​ലി​സ് നാ​യ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ൽ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​പ്പും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ക​യാ​ണ്.

പ്ര​വാ​സി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ജ​ർമ​നി​യി​ൽ ന​ടു​ക്കം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കാം.

Tags : Germany Car Crime NRINews

Recent News

Corehub Up