പ്രശാന്ത് പിസെ നാവികരെ സന്ദർശിക്കുന്നു
മസ്കറ്റ്: വാണിജ്യക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് മസ്കറ്റിലെ ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ നാവികരെ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സന്ദർശിച്ചു.
നാവികരുടെ ആരോഗ്യനിലയും ചികിത്സാപുരോഗതിയും സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ആശുപത്രി അധികൃതരിൽനിന്ന് തേടി. നാവികരുടെ കുടുംബാംഗങ്ങളോടും പ്രശാന്ത് പിസെ സംസാരിച്ചു.
നാവികർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Tags : PrashantPise IndianAmbassador Muscat Oman NRINews