x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് ചോ​രി ആ​രോ​പ​ണ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പി​ന്തു​ണ

സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
Published: October 23, 2026 01:31 AM IST | Updated: October 23, 2026 01:31 AM IST

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ

ഫി​ലാ​ഡ​ൽ​ഫി​യ: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തു​ന്ന ‘വോ​ട്ട് ചോ​രി’ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​മേ​യം പാ​സാ​ക്കി. ​തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വോ​ട്ട​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​മോ​ദ് നെ​ല്ലി​ക്കാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി, ട്ര​ഷ​റ​ർ തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജെ​യിം​സ് പീ​റ്റ​ർ, ഷാ​ജി സു​കു​മാ​ര​ൻ, സു​ധ ക​ർ​ത്ത, മോ​ടി ജേ​ക്ക​ബ്, ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സു​താ​ര്യ​വു​മാ​യ തെര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ളോ വോ​ട്ട​വ​കാ​ശ ലം​ഘ​ന​ങ്ങ​ളോ ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും അ​വ സം​ബ​ന്ധി​ച്ച് സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

‘വോ​ട്ട് ചോ​രി’ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ന​ട​ക്കു​ന്ന സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ലു​ള്ള ജ​ന​വി​ശ്വാ​സം നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ൾ​ക്ക് നീ​തി തേ​ടാ​നു​ള്ള അ​വ​സാ​ന ആ​ശ്ര​യം നീ​തി​പീ​ഠ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ നീ​തി​പീ​ഠം ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥിച്ചു.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ തു​ട​ർ​ന്നും നി​ല​കൊ​ള്ളു​മെ​ന്ന് യോ​ഗം പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഹിം​സ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നി​യ​മാ​നു​സ​ര​ണ​വും പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർഥിച്ചു.

Tags :

Recent News

Corehub Up