x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന സാ​ഹി​ത്യ​മാ​സി​ക അ​ക്ഷ​ര​ധാ​രയി​ലേ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്നു

ജിജി ടോം
Published: October 23, 2026 12:42 AM IST | Updated: October 23, 2026 12:42 AM IST

ഫൊ​ക്കാ​ന നേതൃത്വം

 

​ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ഔ​ദ്യോ​ഗി​ക സാ​ഹി​ത്യ മാ​സി​ക​യാ​യ ‘അ​ക്ഷ​ര​ധാ​ര’​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ക​മ്മി​റ്റി​യെ നി​യ​മി​ച്ച​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് അ​റി​യി​ച്ചു. 

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രും പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെന്‍റ് വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് എ​ഡി​റ്റോ​റി​യ​ൽ ക​മ്മി​റ്റി. എ​ഡി​റ്റിം​ഗ്, പ​ബ്ലി​ഷിം​ഗ് രം​ഗ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ച​യ​സ​മ്പ​ത്തും ക​ഴി​വും തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് കമ്മിറ്റിയിൽ അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെ​യും പ്ര​ചാ​ര​ണ​വും വ​ള​ർ​ച്ച​യും ഫൊ​ക്കാ​ന​യു​ടെ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് ഫൊ​ക്കാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രെ​യും അ​വ​രു​ടെ സൃ​ഷ്ടി​ക​ളെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കാ​നും, ഭാ​ഷാ​സേ​വ​ന​വും സാ​ഹി​ത്യ പ്രോ​ത്സാ​ഹ​ന​വും കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്കാ​നു​മാ​ണ് ഈ ​പ്ര​തി​മാ​സ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​സി​ക​യു​ടെ പ്ര​ഥ​മ ല​ക്ക​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ഡി​റ്റോ​റി​യ​ൽ ടീം ​ആ​രം​ഭി​ച്ച​താ​യി സാ​ഹി​ത്യ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബെ​ന്നി നെ​ച്ചൂ​ർ അ​റി​യി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫ്ര​ണ്ട്‌​ലി​യാ​യ (Mobile-Friendly) ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലാ​യി​രി​ക്കും മാ​സി​ക പു​റ​ത്തി​റ​ങ്ങു​ക എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഒ​ട്ടേ​റെ എ​ഴു​ത്തു​കാ​രു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സൃ​ഷ്ടി​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വേ​ണ്ട​ത്ര വാ​യി​ക്ക​പ്പെ​ടു​ക​യോ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് സാ​ഹി​ത്യ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മു​ര​ളി ജെ. ​നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മാ​സി​ക ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ഹി​ത്യ ക​മ്മി​റ്റി പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ഹി​ത്യ രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് ന​മ്പി​മ​ഠം ആ​ണ് ‘അ​ക്ഷ​ര​ധാ​ര‘​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ. എം. ​പി ഷീ​ല​യും വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​നും അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ​മാ​രാ​യും, ബെ​ന്നി നെ​ച്ചൂ​ർ പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ-​ചാ​ർ​ജ്ജ് ആ​യും ഗീ​ത ജോ​ർ​ജ് ഫി​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

മു​ര​ളി ജെ. ​നാ​യ​ർ, സോ​ണി അ​മ്പൂ​ക്ക​ൻ, സാം​സി കൊ​ടു​മ​ൺ എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ. ജോ​ർ​ജ്ജ് ന​ട​വ​യ​ൽ സ​ർ​ക്കു​ലേ​ഷന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. സാ​ഹി​ത്യ​കാ​രാ​യ ജേ​ക്ക​ബ് ജോ​ൺ (JCJ), ഫി​ലി​പ്പ് തോ​മ​സ്, സി​നി മാ​ത്യു ജോ​ൺ, ഷാ​ജു ജോ​ൺ എ​ന്നി​വ​രാ​ണ് എ​ഡി​റ്റോ​റി​യ​ൽ ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

ഈ ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ഴു​ത്തു​കാ​രി​ൽ നി​ന്നും സാ​ഹി​ത്യ​സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു. ക​ഥ, ക​വി​ത, ലേ​ഖ​നം, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ, സാ​ഹി​ത്യ നി​രൂ​പ​ണം, യാ​ത്രാ​വി​വ​ര​ണം തു​ട​ങ്ങി​യ​വ അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

കേ​വ​ലം ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ​ക്ക​പ്പു​റം, പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളും യാ​ഥാ​ർഥ്യങ്ങ​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും സാ​ഹി​ത്യ​മേ​ന്മ പു​ല​ർ​ത്തു​ന്ന​തു​മാ​യ ര​ച​ന​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ക​ഥ​ക​ളും ക​വി​ത​ക​ളും ര​ച​യി​താ​വി​ന്‍റെ ശ​ബ്ദ​ത്തി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത ഓ​ഡി​യോ ക്ലി​പ്പു​ക​ളാ​യും (Audio Clips) അ​യ​ക്കാ​വു​ന്ന​താ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക​ളി​ൽ ആ​വ​ശ്യ​മാ​യ എ​ഡി​റ്റിം​ഗ് വ​രു​ത്താ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​നു​ണ്ടാ​യി​രി​ക്കും.

മാ​സി​ക​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ, ‘അ​ക്ഷ​ര​ധാ​ര’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മി​ക​ച്ച ര​ച​ന​ക​ൾ സ​മാ​ഹ​രി​ച്ച് ഒ​രു പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നും ക​മ്മി​റ്റി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

സൃ​ഷ്ടി​ക​ൾ അ​യ​ക്കേ​ണ്ട ഇ​മെ​യി​ൽ വി​ലാ​സം: [email protected]

"അ​ക്ഷ​ര​ധാ​ര" മാ​സി​ക​യു​ടെ വി​ജ​യ​ത്തി​നും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കും ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റ് ലി​ൻ​ഡോ ജോ​ളി, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സി ജെ. ​കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​ജു ഉ​മ്മ​ൻ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ഗ്രേ​സ് മ​രി​യ ജോ​സ​ഫ്, വു​മ​ൺ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ ഷൈ​നി രാ​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ളും പി​ന്തു​ണ​യും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: Joseph Nampimadam: 214-564-9371, Sony Ambooken: 860-794-7992, Samcy Kodumon: 516-270-4302, Geeta George: 510-709-5977, Murali J. Nair: 267-886-2942, George Nadavayal: 215-494-6420, M.P. Sheela: 215-433-3282, Shaju John: 469-274-6501, Cini Mathew John: 403-437-8435, Philip Thomas: 732-799-8235,
Jacob John (JCJ): 914) 837-6438, Venu Kokkodan: 850-339-7104, Benny Nechoor: 201-951-6801

Tags : FOKANA Deepika DeepikaNewspaper BreakingNews NewsUpdate FOKANA’s literary magazine

Recent News

Corehub Up