x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര വി​ജ​യ​ത്തി​ലേ​ക്ക് ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൻ; ഇ​ല്ലി​നോ​യി​സ് സെ​ന​റ്റ് പ്രൈ​മ​റി​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം

പി .പി. ചെ​റി​യാ​ൻ
Published: March 20, 2026 07:51 AM IST | Updated: March 20, 2026 07:51 AM IST

ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി​സ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൻ യു​എ​സ് സെ​ന​റ്റി​ലേ​ക്കു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി. അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രാ​റ്റ​ൻ നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലെ​ത്തു​ന്ന ആ​റാ​മ​ത്തെ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ വ​നി​ത​യാ​കാ​ൻ സ്ട്രാ​റ്റ​ന് വ​ഴി​തെ​ളി​ഞ്ഞു.

ഗ​വ​ർ​ണ​ർ ജെബി പ്രി​റ്റ്‌​സ്ക​റു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് സ്ട്രാ​റ്റ​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണായ​ക​മാ​യ​ത്. പ്രി​റ്റ്‌​സ്ക​റു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന 'ഇ​ല്ലി​നോ​യി​സ് ഫ്യൂ​ച്ച​ർ പാ​ക്' (Illinois Future PAC) ഏ​ക​ദേ​ശം 11.8 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് സ്ട്രാ​റ്റ​ന്റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ചി​ല​വ​ഴി​ച്ച​ത്. സെ​ന​റ്റ​ർ ടാ​മി ഡ​ക്ക്‌​വ​ർ​ത്ത്, മു​ൻ സെ​ന​റ്റ​ർ ക​രോ​ൾ മോ​സ്‌​ലി ബ്രൗ​ൺ എ​ന്നി​വ​രും സ്ട്രാ​റ്റ​നെ പി​ന്തു​ണ​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ​ച്ചൊ​ല്ലി​യും കോ​ർ​പ്പ​റേ​റ്റ് ഫ​ണ്ടിം​ഗി​നെ​ച്ചൊ​ല്ലി​യും സ്ട്രാ​റ്റ​നും രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി​യും ത​മ്മി​ൽ ക​ടു​ത്ത വാ​ക്പോ​ര് ന​ട​ന്നി​രു​ന്നു. ക​റു​ത്ത​വ​ർ​ഗ​ക്കാ​രു​ടെ വോ​ട്ടു​ക​ൾ ഭി​ന്നി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്നെ​ങ്കി​ലും സ്ട്രാ​റ്റ​ൻ അ​ത് മ​റി​ക​ട​ന്നു.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​ തെര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി മു​ൻ ചെ​യ​ർ​മാ​ൻ ഡോ​ൺ ട്രേ​സി​യാ​ണ് സ്ട്രാ​റ്റ​ന്‍റെ എ​തി​രാ​ളി. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള ഇ​ല്ലി​നോ​യി​സി​ൽ സ്ട്രാ​റ്റ​ൻ വി​ജ​യി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. നി​ല​വി​ലെ സെ​ന​റ്റ​ർ ഡി​ക് ഡ​ർ​ബി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​കും സ്ട്രാ​റ്റ​ൻ സ​ഭ​യി​ലെ​ത്തു​ക.

Tags : Julianna Stratton historic victory

Recent News

Corehub Up