x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി സി​ൽ​വ​ർ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: അ​റ​ബ്കോ, സ്റ്റാ​ർ റി​യാ​ദ്, മം​ഗ​ളൂ​ർ, ശ​ക്ക​ർ​ഘ​ർ വി​ജ​യി​ക​ൾ


Published: August 26, 2026 06:42 AM IST | Updated: August 26, 2026 06:42 AM IST

​കേ​ളി സി​ൽ​വ​ർ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്റ് 2026

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യും സു​ലൈ ഏ​രി​യ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ​കേ​ളി സി​ൽ​വ​ർ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 2026’ന് ​സു​ലൈ അ​റ​ബ്കോ ഗ്രൗ​ണ്ടി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ആ​ദ്യ​ദി​നം ന​ട​ന്ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ അ​റ​ബ്കോ​യും മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ്ബ് ജു​ബൈ​ലും ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ വീ​തം വി​ജ​യി​ച്ച​പ്പോ​ൾ, സ്റ്റാ​ർ റി​യാ​ദും ശ​ക്ക​ർ​ഘ​റും ഓ​രോ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി.

വൈ​കി​ട്ട് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ക്ടിംഗ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​നാ​യി. പെ​ർ​ഫ​ക്ട് പ്യൂ​രി​റ്റി മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​ർ സ​ഹീ​ർ അ​ലി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സീ​ബാ കൂ​വോ​ട്, അ​റ​ബ്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ രാ​മ​ച​ന്ദ്ര​ൻ, അ​റ​ബ്കോ മാ​നേ​ജ​ർ സാ​ലിം അ​ൽ അം​രി, കേ​ളി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, കേ​ളി സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ളി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് സ്വാ​ഗ​ത​വും ജോ​യി​ന്റ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​റ​ബ്കോ ലോ​ജ​സ്റ്റി​ക് 25-20, 27-25 എ​ന്ന സ്കോ​റി​ന് റി​ബ​ൽ​സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റി​ബ​ൽ​സാ​യി​രു​ന്നു ആ​ദ്യ സ​ർ​വ് എ​ടു​ത്ത​ത്.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ റി​യാ​ദ് 29-27, 24-26, 16-14 എ​ന്ന ആ​വേ​ശ​ക​ര​മാ​യ സ്കോ​റി​ന് വോ​ളി ഫ്ര​ണ്ട്ൻ​സ് റി​യാ​ദി​നെ കീ​ഴ​ട​ക്കി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​റ​ബ്കോ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം തു​ട​ർ​ന്നു. 25-20, 25-12 എ​ന്ന സ്കോ​റി​ന് ശ​ക്ക​ർ​ഘ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​റ​ബ്കോ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി.

നാ​ലാം മ​ത്സ​ര​ത്തി​ൽ മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജു​ബൈ​ൽ 25-19, 28-26 എ​ന്ന സ്കോ​റി​ന് സ്റ്റാ​ർ റി​യാ​ദി​നെ തോ​ൽ​പ്പി​ച്ചു. അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ശ​ക്ക​ർ​ഘ​ർ 25-13, 16-25, 15-12 എ​ന്ന സ്കോ​റി​ന് റി​ബ​ൽ​സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​റാം മ​ത്സ​ര​ത്തി​ൽ മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജു​ബൈ​ൽ 25-18, 25-15 എ​ന്ന സ്കോ​റി​ന് വോ​ളി ഫ്ര​ണ്ട്ൻ​സി​നെ തോ​ൽ​പ്പി​ച്ചു.

ഹ​നീ​ഫ് മം​ഗ​ലാ​പു​രം, ദീ​പ​ക് മം​ഗ​ലാ​പു​രം, ഗോ​പി​നാ​ഥ് ക​ണ്ണൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തോ​ലു​ള്ള റ​ഫ​റി പാ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ആ​ദ്യ​ദി​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ങ്ങി. ആ​ദ്യ സെ​മി​യി​ൽ മം​ഗ​ളൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ജു​ബൈ​ൽ ശ​ക്ക​ർ​ഘ​റി​നെ​യും ര​ണ്ടാം സെ​മി​യി​ൽ സ്റ്റാ​ർ റി​യാ​ദ് അ​റ​ബ്കോ ലോ​ജ​സ്റ്റി​ക്കി​നെ​യും നേ​രി​ടും. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഫൈ​ന​ലും ന​ട​ക്കും.

റി​യാ​ദി​ലെ പ്ര​മു​ഖ ആ​റ് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ സൗ​ദി​യു​‌ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും, സൗ​ദി​ക്ക് പു​റ​ത്തു നി​ന്നും മി​ക​ച്ച താ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​യി​ക ആ​വേ​ശം പ​ക​രു​ന്ന​തി​നൊ​പ്പം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വേ​ദി കൂ​ടി​യാ​യി ടൂ​ർ​ണ​മെ​ന്റ് മാ​റു​ക​യാ​ണ്. റി​യാ​ദി​ലെ കാ​യി​ക​പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​മാ​യി.

Tags : Deepika DeepikaNewspaper BreakingNews Keli Silver Volleyball Tournament

Recent News

Corehub Up