x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഇ​ന്റ​ഗ്രേ​ഷ​നി​ല്‍ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വു​മാ​യി ലീ​ലാ മാ​രേ​ട്ട്‌

ജോയിച്ചൻ പുതുക്കുളം
Published: March 6, 2026 01:48 AM IST | Updated: March 6, 2026 05:30 PM IST

ഫ്ലോ​റി​ഡ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പയു​ടെ (MAT) പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി എ​ത്തി​യ​ത് Federation of Kerala Associations in North America (FOKANA) പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​ര​റ്റാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​പ​ദ​വി​യി​ലേ​ക്ക് സ്ഥി​ര​ത​യോ​ടെ പ​രി​ശ്ര​മി​ച്ച് വ​രു​ന്ന ലീ​ലാ മാ​ര​റ്റ്, സം​ഘ​ട​നാ രാ​ഷ്ട്രീ​യ​ത്തി​ലെ പ​ല വെ​ല്ലു​വി​ളി​ക​ളും നേ​രി​ട്ടി​ട്ടും ത​ന്‍റെ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ത്ത നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ നേ​രി​ട്ട് സ​മീ​പി​ച്ച്, ശ​ക്ത​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ്-​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​മാ​യി അ​വ​ർ രൂ​പ​പ്പെ​ടു​ത്തി​യ പാ​ന​ൽ ഇ​ന്ന് ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ ടീ​മു​ക​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. രാ​ഷ്ട്രീ​യ​ഭി​ന്ന​ത​ക​ളെ അ​തി​ജീ​വി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ക​ഴി​വും ദീ​ർ​ഘ​കാ​ല സം​ഘ​ട​നാ​നു​ഭ​വ​വും അ​വ​രെ വ്യ​ത്യ​സ്ത​യാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി, ചോ​ദി​ക്കാ​തെ ത​ന്നെ ഉ​ചി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന നേ​തൃ​ത്വം ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​യി താ​ൻ ത​യ്യാ​റാ​ണെ​ന്നും ലീ​ലാ മാ​ര​റ്റ് വ്യ​ക്ത​മാ​ക്കി.

 

K-Rail Survey K-Rail Survey K-Rail Survey

22 വ​ർ​ഷ​ത്തെ സാ​മൂ​ഹി​ക-​സം​ഘ​ട​നാ​നു​ഭ​വ​വും കു​ടും​ബ​പ​ര​മാ​യ പാ​ര​മ്പ​ര്യ​വും ചേ​ർ​ന്ന ദീ​ർ​ഘ​ദ​ർ​ശി​ത്വം ഫൊ​ക്കാ​ന​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും അ​വ​ർ പ​ങ്കു​വ​ച്ചു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ഫ്ലോ​റി​ഡ​യി​ലേ​ക്കെ​ത്തി സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന ലീ​ലാ മാ​ര​റ്റ്, സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്ര​തീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. 

ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​മ്പോ​ൾ, ലീ​ലാ മാ​ര​റ്റി​ന്‍റെ സാ​ന്നി​ധ്യ​വും ദൂ​ര​ദ​ർ​ശി​ത്വ​വും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തീ​ക്ഷ​ക​ൾ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : strong presence Malayali Association of Tampa Integration Leela

Recent News

Corehub Up