x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ജി​നേ​ഷ് ത​മ്പി
Published: June 3, 2026 11:36 AM IST | Updated: June 3, 2026 11:36 AM IST

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ടാ​പ്പ​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ആ​ശ ജോ​ർ​ജ്, ബി​ജോ തോ​മ​സ് (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി ഫി​ൻ​ലി ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​കി​യ ആ​ശ ജോ​ർ​ജ് ഇ​ട​വ​കാം​ഗ​ങ്ങ​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

റാ​ഫി​ൾ പ്രോ​ഗ്രാം, സ​മ്മാ​ന​ങ്ങ​ൾ, കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യ ബി​ജോ തോ​മ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ട് സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ര​സ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ വ്യ​ക്തി​ഗ​ത, ബി​സി​ന​സ് നി​ര​ക്കു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​സി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജോ​ഷ്വയു​ടെ സൈ​റ്റ് & സൗ​ണ്ട് തി​യേ​റ്റ​ർ സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യ ആ​ശ ജോ​ർ​ജ് ട്രൈ-​സ്റ്റേ​റ്റ് ഏ​രി​യ​യി​ൽ നി​ന്ന് കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള യാ​ത്ര സൗ​ക​ര്യ​ത്തി​നാ​യി ഒ​രു ചാ​ർ​ട്ട​ർ ബ​സ് ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ദേ​വാ​ല​യ വി​കാ​രി ഫാ. ​തോ​മ​സ് മാ​ത്യു ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ച്ച​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://fycnead.org/ സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ഫാ. അ​ല​ക്സ് കെ. ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973 489 6440, ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917 612 8832, ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917 533 3566.

Tags : Malankara Orthodox North East American Diocese Family and Youth Conference USA

Recent News

Corehub Up