x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി ര​വി ത​ന​വാ​ല അ​മേ​രി​ക്ക​ൻ ഈ​ഗി​ൾ ഔ​ട്ട്ഫി​റ്റേ​ഴ്സി​ന്‍റെ പു​തി​യ സി​എ​ഫ്ഒ

പി.​പി. ചെ​റി​യാ​ൻ
Published: July 7, 2026 02:20 PM IST | Updated: July 7, 2026 02:20 PM IST

ന്യൂയോർക്ക്: പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര വ​സ്ത്ര​വ്യാ​പാ​ര ശൃം​ഖ​ല​യാ​യ അ​മേ​രി​ക്ക​ൻ ഈ​ഗി​ൾ ഔ​ട്ട്ഫി​റ്റേ​ഴ്സി​ന്‍റെ പു​തി​യ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി മ​ല​യാ​ളി വേ​രു​ക​ളു​ള്ള ര​വി ത​ന​വാ​ല ചു​മ​ത​ല​യേ​ൽ​ക്കു​ന്നു. ഓ​ഗ​സ്റ്റ് മൂന്ന് മു​ത​ലാ​ണ് നി​യ​മ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. 

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ക​മ്പ​നി​യു​ടെ ധ​ന​കാ​ര്യ വി​ഭാ​ഗം ന​യി​ച്ചി​രു​ന്ന മൈ​ക്ക് മാ​ത്തി​യാ​സി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ര​വി എ​ത്തു​ന്ന​ത്. മാ​ത്തി​യാ​സ് ഇ​നി ക​മ്പ​നി​യു​ടെ സ്ട്രാ​റ്റ​ജി​ക് അ​ഡ്വൈ​സ​റാ​യി തു​ട​രും.

പാ​പ്പ ജോ​ൺ​സി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യും സി​എ​ഫ്ഒയാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ര​വി, 2024-ൽ ​ക​മ്പ​നി​യു​ടെ താ​ത്കാ​ലി​ക സിഇഒ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു.

അ​തി​നു​മു​മ്പ് നൈ​ക്കി, ക​ൺ​വേ​ഴ്സ് തു​ട​ങ്ങി​യ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളു​ടെ ധ​ന​കാ​ര്യ-​ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക നേ​തൃ​പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

റീ​ട്ടെ​യി​ൽ, ഫു​ഡ് സ​ർ​വീ​സ് മേ​ഖ​ല​ക​ളി​ലെ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് ര​വി ത​ന​വാ​ല അ​മേ​രി​ക്ക​ൻ ഈ​ഗി​ളി​ന്‍റെ ഫി​നാ​ൻ​ഷ്യ​ൽ സ്ട്രാ​റ്റ​ജി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ആ​ഗോ​ള റീ​ട്ടെ​യി​ൽ വി​പ​ണി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ​സ്-​ഫി​നാ​ൻ​സ് അ​നു​ഭ​വം ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്താ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​ല​യാ​ളി സാ​ന്നി​ധ്യം ആ​ഗോ​ള കോ​ർ​പ്പ​റേ​റ്റ് നേ​തൃ​നി​ര​യി​ൽ വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​നി​യ​മ​നം.

Tags : Ravi Thaneval CFO American Eagle Outfitters

Recent News

Corehub Up