x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രൈ​ബ​ർ​ഗ് അ​തി​രൂ​പ​ത​യി​ൽ അ​ൽ​മാ​യ തി​യോ​ള​ജി​യ​നാ​യി മ​ല​യാ​ളി; പ​യ​സ് ജോ​സ​ഫ് തെ​രു​വ​ത്ത് ച​രി​ത്ര​നേ​ട്ട​ത്തി​ൽ

ജോസ് കുമ്പിളുവേലിൽ
Published: July 7, 2026 04:51 PM IST | Updated: July 7, 2026 04:51 PM IST

കാ​ൾ​സ്റൂ​ഹെ: ജ​ർ​മ​നി​യി​ലെ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യാ​യ ഫ്രൈ​ബ​ർ​ഗി​ൽ അ​ൽ​മാ​യ തി​യോ​ള​ജി​യ​ൻ (Pastoralreferent) പ​ദ​വി​യി​ലേ​ക്ക് മ​ല​യാ​ളി​യാ​യ പ​യ​സ് ജോ​സ​ഫ് തെ​രു​വ​ത്ത് നി​യ​മി​ത​നാ​യി. ഫ്രൈ​ബ​ർ​ഗ് അ​തി​രൂ​പ​ത​യി​ൽ ഈ ​ഔ​ദ്യോ​ഗി​ക അ​ജ​പാ​ല​ന-​ഭ​ര​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യെ​ന്ന നേ​ട്ട​മാ​ണ് കൊ​ല്ലം രൂ​പ​ത​യി​ലെ പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​യാ​യ പ​യ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രേ​ത​രാ​യ തെ​രു​വ​ത്ത് കു​ഞ്ഞ​ച്ച​ൻ ജോ​സ​ഫി​ന്‍റെ​യും ബാ​ർ​ബ​ര​യു​ടെ​യും പ​ത്ത് മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ പ​യ​സ്, സ​ഭാ ശു​ശ്രൂ​ഷ​യ്ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ അം​ഗ​മാ​ണ്. ഫാ. ​പ്ര​സാ​ദ് തെ​രു​വ​ത്ത് OCD സ​ഹോ​ദ​ര​നും സി. ​വി​ജ​യ MSST, സി. ​വി​ജി MSST, സി. ​വി​ൻ​സി MSST എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രു​മാ​ണ്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ പ​യ​സ്, ജ​ർ​മ​നി​യി​ലെ വ്യൂ​ർ​സ്ബു​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മ​ത​പ​ഠ​ന​ത്തി​ൽ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ്, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ്രാ​വീ​ണ്യ​മു​ണ്ട്. 2012-ൽ ​ഇ​റ്റ​ലി​യി​ൽ നി​ന്ന് ജ​ർ​മനി​യി​ലേ​ക്ക് കു​ടി​യേ​റി​യ പ​യ​സി​ന്‍റെ ഭാ​ര്യ സ​ബി ക്രി​സ്റ്റ​ൽ ജ​ർ​മ​നി​യി​ൽ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

മ​ക്ക​ളാ​യ തെ​രേ​സ്, ഫ്രാ​ൻ​സി​സ്കോ, ബാ​ർ​ബ​ര എ​ന്നി​വ​രോ​ടൊ​പ്പം കു​ടും​ബ​സ​മേ​ത​മാ​ണ് അ​ദ്ദേ​ഹം ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന​ത്.

 

K-Rail Survey K-Rail Survey

ജ​ർ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ വൈ​ദി​ക​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​വ​ക​ക​ളു​ടെ ആ​ത്മീ​യ-​ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ൽ​മാ​യ തി​യോ​ള​ജി​യ​ൻ​മാ​ർ​ക്ക് നി​ർ​ണാ​യ​ക സ്ഥാ​ന​മാ​ണു​ള്ള​ത്.

വി​ശ്വാ​സ​പ​രി​ശീ​ല​നം, വ​ച​ന​പ്ര​ഘോ​ഷ​ണം, രോ​ഗീ സ​ന്ദ​ർ​ശ​നം, കൗ​ൺ​സി​ലിം​ഗ്, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ, ഇ​ട​വ​ക ഏ​കോ​പ​നം തു​ട​ങ്ങി നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഇ​വ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ഈ ​വ​ർ​ഷം ഫ്രൈ​ബ​ർ​ഗ് അ​തി​രൂ​പ​ത​യി​ൽ എ​ട്ട് പേ​രാ​ണ് അ​ൽ​മാ​യ തി​യോ​ള​ജി​യ​ൻ​മാ​രാ​യി നി​യ​മി​ത​രാ​കു​ന്ന​ത്. ഇ​വ​രി​ൽ പ​യ​സ് ജോ​സ​ഫ് തെ​രു​വ​ത്ത് മാ​ത്ര​മാ​ണ് ജ​ർ​മ​ൻ വം​ശ​ജ​ന​ല്ലാ​ത്ത​ത്.

ഔ​ദ്യോ​ഗി​ക നി​യ​മ​ന ശു​ശ്രൂ​ഷ 2026 ജൂ​ലൈ 11ന് ​കാ​ൾ​സ്റൂ​ഹെ​യി​ലെ സെ​ന്‍റ് ജോ​ഡോ​ക​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഫ്രൈ​ബ​ർ​ഗ് അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​പീ​റ്റ​ർ ബി​ർ​ക്ബോ​ഫ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​യ​സ് പു​തി​യ ശു​ശ്രൂ​ഷാ ദൗ​ത്യം ഏ​റ്റെ​ടു​ക്കും.

"സ്നേ​ഹ​ത്തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ട​വ​ർ - ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ട്' എ​ന്ന​താ​ണ് പ​യ​സ് ത​ന്‍റെ ശു​ശ്രൂ​ഷാ മു​ദ്രാ​വാ​ക്യ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. "എ​ന്‍റെ കൃ​പ നി​ന​ക്കു മ​തി​യാ​കു​ന്നു; എ​ന്‍റെ ശ​ക്തി ബ​ല​ഹീ​ന​ത​യി​ലാ​ണ് പൂ​ർ​ണ​ത പ്രാ​പി​ക്കു​ന്ന​ത്' (2 കൊ​രി​ന്ത്യ​ർ 12:9) എ​ന്ന തി​രു​വ​ച​ന​വും അ​ദ്ദേ​ഹം ശു​ശ്രൂ​ഷ​യു​ടെ മാ​ർ​ഗ​ദ​ർ​ശ​ക വ​ച​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ർ​മ​ൻ ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 27 രൂ​പ​ത​ക​ളി​ലാ​യി 7,000 മു​ത​ൽ 8,000 വ​രെ അ​ൽ​മാ​യ തി​യോ​ള​ജി​യ​ൻ​മാ​ർ വി​വി​ധ ശു​ശ്രൂ​ഷാ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​ഔ​ദ്യോ​ഗി​ക സ​ഭാ ശു​ശ്രൂ​ഷാ പ​ദ​വി​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്.

ഫ്രൈ​ബ​ർ​ഗ് അ​തി​രൂ​പ​ത​യി​ലെ ഈ ​നി​യ​മ​നം ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ഒ​രു​പോ​ലെ അ​ഭി​മാ​ന നി​മി​ഷ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : PiusJosephTheruvath Pastoral Referent Freiburg Archdiocese Malayali Theologian

Recent News

Corehub Up