x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​ന്‍റെ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ന​ട​ത്തി

വ​ര്‍​ഗീ​സ് പാ​ല​മ​ല​യി​ല്‍
Published: April 9, 2026 03:09 PM IST | Updated: April 9, 2026 03:09 PM IST

സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ: ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി ക​ലി​ഫോ​ര്‍​ണി​യ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​ക്കാ​ര​ത്തോ​ടു കൂ​ടി ന​ട​ന്ന പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് മു​ഖ്യ കാ​ര്‍​മി​ക്ത്വം വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

വി​ന​യ​ത്തി​ന്‍റെ​യും താ​ഴ്മ​യു​ടേ​യും മാ​തൃ​ക ന​ല്‍​കി​ക്കൊ​ണ്ട് വ്യാ​ഴാ​ഴ്ച ന​ട​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യി​ല്‍ ഭ​ക്തി​യു​ടെ നി​റ​വി​ല്‍ മൂ​ന്ന് വൈ​ദീ​ക​രു​ടേ​യും ഒ​മ്പ​ത് ശെ​മ്മാ​ശ​ന്മാ​രു​ടേ​യും കാ​ലു​ക​ള്‍ ക​ഴു​കി.

കു​രി​ശു​മ​ര​ണം വ​രി​ക്കു​ന്ന​തി​ന് മു​മ്പ് യേ​ശു​ക്രി​സ്തു ത​ന്‍റെ 12 ശി​ഷ്യ​ന്മാ​രു​ടെ കാ​ലു​ക​ള്‍ ക​ഴു​കി അ​വ​ര്‍​ക്കൊ​പ്പം അ​ത്താ​ഴം ക​ഴി​ച്ച​തി​ന്‍റെ​യും കു​ർ​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും ഓ​ര്‍​മ പു​തു​ക്ക​ല്‍ കൂ​ടി​യാ​ണ് പെ​സ​ഹ.

കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​ക്ക് പ​ള്ളി വി​കാ​രി റ​വ.​ഫാ. കു​ര്യാ​ക്കോ​സ് പു​തു​പ്പാ​ടി​യും വ​ന്ദ്യ വൈ​ദീ​ക​രേ​യും ശെ​മ്മാ​ശ​ന്മാ​രേ​യും ഭ​ക്തി​വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന സ​ന്ദേ​ശം ന​ല്‍​കി.

Tags : Maundy Thursday San Francisco California

Recent News

Corehub Up