x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യേ​റ്റ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു; യു​എ​സി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം


Published: January 9, 2026 11:41 AM IST | Updated: January 9, 2026 11:41 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റ്റ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള റെ​നി നി​ക്കോ​ൾ ഗു​ഡ് (37) ആ​ണ് മി​ന്ന​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ൽ മ​രി​ച്ച​ത്.

മി​നി​യാ​പോ​ളി​സി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് ക​സ്റ്റം​സ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ (ഐ​സി​ഇ) ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ദാ​രു​ണ സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ടി​രു​ന്നു.

മി​നി​യാ​പോ​ളി​സ് സ്വ​ദേ​ശി​നി​യാ​യ റെ​നി ഗു​ഡ് സ്വ​ന്തം നി​ല​യ്ക്ക് ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചി​രു​ന്ന "ലീ​ഗ​ൽ ഒ​ബ്സ​ർ​വ​ർ’ ആ​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക് പോ​ർ​ട്ട്‌​ലാ​ൻ​ഡ് അ​വ​ന്യൂ​വി​ൽ കാ​റി​ലി​രു​ന്ന റെ​നി ഗു​ഡി​നെ ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ കാ​റു​മാ​യി പോ​കാ​നും മ​റ്റൊ​രാ​ൾ ഡോ​ർ തു​റ​ക്കാ​നും റെ​നി​യോ​ട് പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

യു​വ​തി കാ​ർ പി​ന്നി​ലേ​ക്കും തു​ട​ർ​ന്ന് മു​ന്നി​ലേ​ക്കും എ​ടു​ത്തു. കാ​റി​നു മു​ന്നി​ൽ നി​ന്നി​രു​ന്ന ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ​സ​മ​യം മൂ​ന്നു ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഐ​സി​ഇ ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​യ്ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പും ആ​ഭ്യ​ന്ത​ര വ​കു​പ്പും പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​രം വി​ട​ണ​മെ​ന്ന് മി​നി​യാ​പോ​ളി​സ് മേ​യ​ർ ജേ​ക്ക​ബ് ഫ്രേ ​ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നും ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​ർ​ക്കും നേ​ർ​ക്ക് മ​ഞ്ഞു​ക​ട്ട​ക​ൾ എ​റി​ഞ്ഞു. പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​ർ​ക്ക് ക​ണ്ണീ​ർ​വാ​ത​ക​വും പെ​പ്പ​ർ സ്പ്രേ​യും പ്ര​യോ​ഗി​ച്ചു.

ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ൺ ഡി​സി, ഷി​ക്കാ​ഗോ, ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ങ്ങ​ളി​ലും വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി.

Tags : Minneapolis Woman Renee Nicole Good Shot Dead US Immigration Agent

Recent News

Corehub Up