x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ത്സ​രം കളറാക്കി വാമോസ് അമിഗോ

ഷി​ബു പോ​ൾ തു​രു​ത്തി​യി​ൽ
Published: January 2, 2026 11:52 AM IST | Updated: January 2, 2026 11:52 AM IST

ബ്രി​സ്ബെ​യ്ൻ: വാ​മോ​സ് അ​മി​ഗോ സം​ഘ​ട​ന യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026ൽ ​സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ സം​ഘ​ട​ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടു.

ഈ ​വ​ർ​ഷം പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും യു​വ​ജ​ന​ങ്ങ​ളെ സ​മൂ​ഹ സേ​വ​ന​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് വാ​മോ​സ് അ​മി​ഗോ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

മു​തി​ർ​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഭ​ക്ഷ​ണം, ആ​രോ​ഗ്യ സ​ഹാ​യം, മാ​ന​സി​ക പി​ന്തു​ണ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

K-Rail Survey

യു​വ​ജ​ന​ങ്ങ​ളെ ന​ല്ല മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ൾ സ​മൂ​ഹ ന​ന്മ​യ്ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വി​വി​ധ ബോ​ധ​വ​ത്ക​ര​ണ, പ്ര​ചോ​ദ​ന പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​മൂ​ഹി​ക ഐ​ക്യ​വും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പു​തു​വ​ത്സ​രം അ​ർ​ഥ​വ​ത്താ​ക്കു​ക​യാ​ണ് വാ​മോ​സ് അ​മി​ഗോ​യു​ടെ ല​ക്ഷ്യ​മെ​ന്ന് സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : vamos amigo new year celebration usa

Recent News

Corehub Up