x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ സാ​റ്റ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് പ​രീ​ക്ഷ​യും ശി​ല്പ​ശാ​ല​യും സംഘടിപ്പിച്ച് ഒ​രു​മ​


Published: March 4, 2026 01:29 PM IST | Updated: March 4, 2026 01:29 PM IST

ഹൂ​സ്റ്റ​ൺ: റി​വ​ർ​സ്റ്റോ​ൺ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും രാ​മാ​ന സ്റ്റ​ഡി ഗ്രൂ​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ സാ​റ്റ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് പ​രീ​ക്ഷ​യും ശി​ല്പ​ശാ​ല​യും മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്പ​ന ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

K-Rail Survey

ഒ​രു​മ പ്ര​സി​ഡ​ന്‍റ് ഡോ. ജോ​സ് തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, സാ​റ്റ് പ​രീ​ക്ഷ മാ​ർ​ഗരേ​ഖ​ക​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും അ​മേ​രി​ക്ക​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​മാ​ന ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ രാ​മാ​ന അ​റ്റ്മ​കു​രു പ്ര​ഭാ​ഷ​ണം ന​ട​ത്തി.

K-Rail Survey

വൈ​സ് പ്ര​സി​ഡന്‍റ് ലൂ​ണ വി​ക്ട​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​സി, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ വി​ധു അ​ജ​യ്, മാ​ത്യു ചെ​റി​യാ​ൻ, ഡി​സ്നി ജോ​ൺ, ജോ​ൺ ആ​ന്‍റണി, മേ​രി ജേ​ക്ക​ബ്, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, മാ​ത്യു ചാ​ണ്ട​പ്പി​ള്ള, പ്ര​സി​ഡന്‍റ് കൗ​ൺ​സി​ലി​ന് വേ​ണ്ടി ജി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ളും സെ​ക്ര​ട്ട​റി റോ​ബി ജേ​ക്ക​ബ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags : SAT Free Workshop Houston Students NRI News

Recent News

Corehub Up