x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് സെ​ന​റ്റ് പ്രൈ​മ​റി: ജാ​സ്മി​ൻ ക്രോ​ക്ക​റ്റി​ന് പി​ന്തു​ണ​യു​മാ​യി ക​മ​ല ഹാ​രി​സ്

പി.പി. ചെറിയാൻ
Published: March 4, 2026 06:02 AM IST | Updated: March 4, 2026 06:02 AM IST

ഡാ​ള​സ്: ടെ​ക്സ​സി​ലെ നി​ർ​ണായ​ക​മാ​യ ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ് പ്രൈ​മ​റി​യി​ൽ കോ​ൺ​ഗ്ര​സ് അം​ഗം ജാ​സ്മി​ൻ ക്രോ​ക്ക​റ്റി​നെ പി​ന്തു​ണ​ച്ച് മു​ൻ വൈ​സ് പ്ര​സി​ഡന്‍റ് ക​മ​ല ഹാ​രി​സ് രം​ഗ​ത്ത്. മാ​ർ​ച്ച് 3 ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക്രോ​ക്ക​റ്റി​ന് വോ​ട്ട് അ​ഭ്യ​ർഥിച്ചു ​കൊ​ണ്ടു​ള്ള ക​മ​ല​യു​ടെ ഫോ​ൺ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

ക്രോ​ക്ക​റ്റി​നെ ഒ​രു 'പോ​രാ​ളി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ക​മ​ല, ഡോ​ണാ​ൾ​ഡ് ട്രം​പി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​ളി​ക​ളെ​യും നി​ല​യ്ക്കു​നി​ർ​ത്താ​ൻ ക്രോ​ക്ക​റ്റി​ന് സാ​ധി​ക്കു​മെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സ്റ്റേ​റ്റ് റെ​പ്ര​സെ​ന്റേ​റ്റീ​വ് ജെ​യിം​സ് ത​ല​രി​ക്കോ​യു​മാ​യാ​ണ് ക്രോ​ക്ക​റ്റ് പ്ര​ധാ​ന​മാ​യും മ​ത്സ​രി​ക്കു​ന്ന​ത്. ക​മ​ല​യു​ടെ ഈ ​പ​ര​സ്യ പി​ന്തു​ണ ക്രോ​ക്ക​റ്റി​ന് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2024-ലെ ​ക​മ​ല ഹാ​രി​സി​ന്‍റെ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ക്രോ​ക്ക​റ്റ് പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. സെ​ന​റ്റ് മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ക്രോ​ക്ക​റ്റ് ക​മ​ല​യു​ടെ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

2024-ലെ ​പ​രാ​ജ​യ​ത്തി​ന് ശേ​ഷം ക​മ​ല ഹാ​രി​സ് നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ഏ​റ്റ​വും ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി എ​ന്ന വി​വാ​ദം ക്രോ​ക്ക​റ്റി​നെ​തി​രെ നി​ൽ​ക്കു​മ്പോ​ഴാ​ണ് ക​മ​ല ഹാ​രി​സി​ന്‍റെ ഈ ​ശ​ക്ത​മാ​യ പി​ന്തു​ണ എ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : Texas Senate Primary Kamala Harris

Recent News

Corehub Up