x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു ഫോ​മ നാ​ഷ​ന​ൽ ക​മ്മി​റ്റി

ഷോളി കുന്പിളുവേലി
Published: February 5, 2026 07:04 AM IST | Updated: February 5, 2026 07:05 AM IST

ന്യൂ​യോ​ർ​ക്ക്: ജൂ​ലൈ 30 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ, ഹൂ​സ്റ്റ​ണി​ൽ അ​ര​ങ്ങേ​റു​ന്ന ഫോ​മ​യു​ടെ ഒ​മ്പ​താ​മ​ത് രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ല​ക്ഷ​ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി, ഫോ​മ നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് മാ​ത്യു ചെ​രു​വി​ൽ (ഡി​ട്രോ​യി​റ്റ് ) ആ​ണ് ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ. ജോ​ർ​ജ് മാ​ത്യു സിപിഎ (ഫി​ല​ഡ​ൽ​ഫി​യ), മാ​ത്യു ജോ​ഷ്വാ (ബോ​ബി ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​രെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മ്മാ​രാ​യും തെര​ഞ്ഞെ​ടു​ത്തു.

ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു ചെ​രു​വി​ൽ ഫോ​മ​യു​ടെ പ്ര​ഥ​മ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. 1984 മു​ത​ൽ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​​സോ​സി​യേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു, ആ ​സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യും, പ്ര​സി​ഡ​ന്‍റാ​യും നി​ര​വ​ധി ത​വ​ണ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഫോ​മ​യു​ടെ മു​ൻ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മാ​ത്യു ചെ​രു​വി​ൽ, നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ർ​ജ് മാ​ത്യു സി.​പി.​എ, ഫോ​മ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും, മു​ൻ പ്ര​സി​ഡ​ന്റും ആ​ണ്. ഫി​ല​ഡ​ൽ​ഫി​യ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ക​ല​യു​ടെ സ്ഥാ​പ​ക​നും മു​ൻ പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ ജോ​ർ​ജ് മാ​ത്യു, ഫോ​മ​യു​ടെ മു​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഫി​ല​ഡ​ൽ​ഫി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യ മാ​ത്യു, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ഹ്യൂ​മ​ൻ റൈ​റ്സ് ക​മ്മീ​ഷ​ണ​ർ, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് ഗ​വ​ർ​ണ​രു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് അം​ഗം, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി ടാ​ക്സ് റി​വ്യൂ ബോ​ർ​ഡ് അം​ഗം തു​ട​ങ്ങി നി​ര​വ​ധി​യാ​യ പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ൽ ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.​ മ​റ്റൊ​രു ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യ മാ​ത്യു ജോ​ഷ്വാ (ബോ​ബി) നി​ല​വി​ൽ ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ൺ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ, ഫോ​മാ ഗോ​ൾ​ഫ് ടു​ർ​ണ​മെ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ്പോ​ർ​ട്സ് ക്ല​ബ് ബാ​സ്ക​റ്റ്ബോ​ൾ ടു​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന്‍റ് മി​ക​വ് തെ​ളി​യി​ച്ച മാ​ത്യു ജോ​ഷ്വാ, വൈ​സ്മെ​ൻ ക്ല​ബ്ബ് ഗ്ലെ​ൻ ഓ​ക്ക് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം ചെ​യ്യു​ന്നു.

ഫോ​മ​യു​ടെ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്റ ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ സി​ജി​ല്‍ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി പോ​ള്‍ ജോ​സ്, ജോ​യി​ന്റ് ട്ര​ഷ​റ​ര്‍ അ​നു​പ​മ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കു എ​ല്ലാ​വി​ധ ആ​ശ​സ​ക​ളും നേ​രു​ന്ന​താ​യി ഫോ​മ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷി​നു ജോ​സ​ഫും പ​റ​ഞ്ഞു.

Tags : Foma National Committee Election Commission.

Recent News

Corehub Up