x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം: സൂ​ചി​ക​യി​ലെ നേ​രി​യ വ​ർ​ധ​ന​യോ സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​രു​ട്ട​ടി​യോ?

വെബ്ഡെസ്ക്
Published: October 15, 2026 02:06 AM IST | Updated: October 15, 2026 02:06 AM IST

പൊ​ന്നി​യ​രി​ക്ക് കി​ലോ​യ്ക്ക് 73 രൂ​പ! ഓ​ണ​ക്കാ​ല​ത്ത് 58 രൂ​പ​യാ​യി​രു​ന്ന വി​ല​യാ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്. തു​വ​ര​പ്പ​രി​പ്പി​നും ക​ട​ല​യ്ക്കും ഉ​ഴു​ന്നി​നും വ​ൻ​പ​യ​റി​നും പ​ഞ്ച​സാ​ര​യ്ക്കു​മെ​ല്ലാം വി​ല വ​ർ​ധി​ക്കു​ന്നു. ഇ​തൊ​ന്നും കേ​വ​ലം വി​പ​ണി​യി​ലെ അ​ക്ക​ങ്ങ​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള​ല്ല; സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​ടു​ക്ക​ള​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ നേർ​ചി​ത്ര​മാ​ണ്.

വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ സൂ​ചി​ക​യി​ൽ നേ​രി​യ വ​ർ​ധ​ന​യെ​ന്ന് ഓ​മ​നി​ച്ച്, ലോ​കരാ​ഷ്‌​ട്ര​ങ്ങ​ളോ​ടൊ​പ്പം സാ​മ്പ​ത്തി​കവ​ള​ർ​ച്ച​യി​ൽ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന് മേ​നി ന​ടി​ക്കു​ന്ന ഭ​ര​ണ​കൂ​ടം ഒ​രു ചോ​ദ്യം നേ​രി​ട​ണം: താ​ഴ്ന്ന വ​രു​മാ​ന​ക്കാ​ര​ന്‍റെ യ​ഥാ​ർ​ഥ വാ​ങ്ങ​ൽ​ശേ​ഷി (Purchasing Power) വ​ർ​ധി​ക്കു​ന്നു​ണ്ടോ?

വ​രു​മാ​നം അ​തേ​പ​ടി നി​ൽ​ക്കു​മ്പോ​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നാ​ൽ, സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ചാ ക​ണ​ക്കു​ക​ൾ​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് എ​ന്തു പ്ര​യോ​ജ​നം? വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും വി​പ​ണി​യി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്ന​തും ക​രു​ത​ൽ​ശേ​ഖ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ അ​നാ​വ​ശ്യ ചെ​ല​വു​ക​ളും കൃ​ത്രി​മ​ വി​ല​വ​ർ​ധ​ന​യും നി​യ​ന്ത്രി​ക്കു​ന്ന​തു​മ​ട​ക്കം പ​ല മാ​ർ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, വി​പ​ണി​യി​ലെ അ​മി​താ​ധി​പ​ത്യ​വും രാ​ഷ്‌​ട്രീ​യ-​വാ​ണി​ജ്യ കൂ​ട്ടു​കെ​ട്ടു​ക​ളും വി​ല​നി​ർ​ണ​യ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ങ്കി​ൽ, ഈ ​പ്ര​തി​സ​ന്ധി​യെ കേ​വ​ലം കാ​ലാ​വ​സ്ഥ​യു​ടെ​യോ ഉ​ത്പാ​ദ​ന​ക്കു​റ​വി​ന്‍റെ​യോ ഫ​ല​മാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ല. ക്രോ​ണി ക്യാ​പ്പി​റ്റ​ലി​സ​ത്തി​ന്‍റെ സ്വാ​ധീ​ന​വും വി​പ​ണി​യി​ലെ അ​ധി​കാ​ര അ​സ​മ​ത്വ​ങ്ങ​ളും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ക്ക​ണം.

സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വി​ജ​യം ജി​ഡി​പി​യു​ടെ വ​ള​ർ​ച്ച​യി​ൽ മാ​ത്ര​മ​ല്ല; ആ ​വ​ള​ർ​ച്ച സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ തീ​ൻ​മേ​ശ​യി​ൽ എ​ത്ര​ത്തോ​ളം എ​ത്തു​ന്നു എ​ന്ന​തി​ലാ​ണ്. വി​ല​ക്ക​യ​റ്റ​ത്തെ ഒ​രു സൂ​ചി​ക​യി​ലെ സം​ഖ്യ​യാ​യി കാ​ണു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന് അ​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​കു​മോ?

-ടോ​ബി ആ​ന്‍റ​ണി

Tags :

Recent News

Corehub Up