x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭർത്താവ് ജീവൻ നൽകിയ അതേ സൈന്യത്തിൽ ഇന്ന് ഭാര്യയും!

അനുശ്രി പ്രദീപ്
Published: November 19, 2026 11:36 AM IST | Updated: November 19, 2026 11:36 AM IST

ലെ​ഫ്റ്റ​ന​ന്‍റ് നി​തി​ക കൗ​ൾ ധൗ​ണ്ടി​യാ​ൽ

ആ ​ഫോ​ട്ടോ ക​ണ്ട​വ​രാ​രും അ​ന്ന് ഉ​റ​ങ്ങി​യി​ട്ടു​ണ്ടാ​വി​ല്ല.​ചി​ത ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ത്രി​വ​ർ​ണ്ണ പ​താ​ക പു​ത​ച്ച്, ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൻ നി​ശ്ച​ല​നാ​യി കി​ട​ക്കു​ന്നു. ചു​റ്റും സൈ​നി​ക​ർ, കു​ടും​ബം, ക​ണ്ണീ​രോ​ടെ നി​ൽ​ക്കു​ന്ന ഒ​രു നാ​ട് മു​ഴു​വ​ൻ. അ​തി​നി​ട​യി​ൽ നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി ഓ​ടി​ച്ചെ​ന്ന് ആ ​മൃ​ത​ദേ​ഹ​ത്തോ​ട് ചേ​ർ​ന്ന് നി​ന്നു. കെ​ട്ടി​പ്പി​ടി​ച്ച്, ഉ​റ​ക്കെ, ലോ​കം മു​ഴു​വ​ൻ കേ​ൾ​ക്കെ അ​വ​ൾ വി​ളി​ച്ചു പ​റ​ഞ്ഞു.

"I Love You Vibhu... Jai Hind"അ​തൊ​രു ക​ര​ച്ചി​ലാ​യി​രു​ന്നി​ല്ല. ഒ​രു ഭാ​ര്യ ത​ന്‍റെ ഭ​ർ​ത്താ​വി​ന് ന​ൽ​കി​യ അ​വ​സാ​ന​ത്തെ സ​ല്യൂ​ട്ടാ​യി​രു​ന്നു . പ്ര​ണ​യ​ത്തി​നും രാ​ജ്യ​സ്നേ​ഹ​ത്തി​നും ഇ​ട​യി​ൽ ഒ​രേ സ​മ​യം നി​ൽ​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ഹൃ​ദ​യം പൊ​ട്ടി​യു​ള്ള നി​ല​വി​ളി.

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് വെ​റും ഒ​ന്പ​ത് മാ​സം. പു​തി​യ ജീ​വി​തം തു​ട​ങ്ങി​യി​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 2019 ഫെ​ബ്രു​വ​രി 18ന് ​പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മേ​ജ​ർ വി​ഭൂ​തി ശ​ങ്ക​ർ ധൗ​ണ്ടി​യാ​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​പ്പോ​ൾ, നി​തി​ക​യു​ടെ ലോ​കം അ​വ​സാ​നി​ച്ചു എ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്.​പ​ക്ഷെ നി​തി​ക​യു​ടെ ക​ഥ അ​വി​ടെ തീ​ർ​ന്നി​ല്ല.

അ​വി​ടെ നി​ന്നാ​ണ് അ​ത് തു​ട​ങ്ങി​യ​ത്.​ക​ണ്ണീ​രി​ൽ നി​ന്ന് യൂ​ണി​ഫോ​മി​ലേ​ക്ക് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് ആ​റു മാ​സ​ത്തി​ന് ശേ​ഷം നി​തി​ക ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ത​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ജോ​ലി അ​വ​ൾ രാ​ജി​വെ​ച്ചു. ഭ​ർ​ത്താ​വ് ന​ട​ന്ന അ​തേ വ​ഴി​യി​ലൂ​ടെ ന​ട​ക്കാ​ൻ, അ​ദ്ദേ​ഹം ധ​രി​ച്ച അ​തേ യൂ​ണി​ഫോം ധ​രി​ക്കാ​ൻ അ​വ​ൾ തീ​രു​മാ​നി​ച്ചു.​ആ​രും വി​ശ്വ​സി​ച്ചി​ല്ല. ഒ​രു 27 കാ​രി, ഒ​രു വീ​ര​നാ​രി, വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​മോ?
പ​ക്ഷെ നി​തി​ക പി​ന്മാ​റി​യി​ല്ല. എ​ഴു​ത്തു​പ​രീ​ക്ഷ, SSB യി​ലെ അ​ഞ്ച്ദി​വ​സ​ത്തെ ക​ഠി​ന​മാ​യ ഇ​ന്‍റ​ർ​വ്യൂ, ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യി​ലെ 11 മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​നം. അ​വി​ടെ ഓ​രോ രാ​ത്രി​യും അ​വ​ൾ​ക്ക് കൂ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ ഓ​ർ​മ്മ​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ് മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ വൈ.​കെ ജോ​ഷി, തോ​ളി​ൽ ന​ക്ഷ​ത്രം പ​തി​പ്പി​ക്കു​മ്പോ​ൾ, നി​തി​ക​യു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​രു​ന്നു. അ​വി​ടെ ജ​നി​ച്ച​ത് ഒ​രു പു​തി​യ ലെ​ഫ്റ്റ​ന​ന്‍റ് ആ​യി​രു​ന്നു - ലെ​ഫ്റ്റ​ന​ന്‍റ് നി​തി​ക കൗ​ൾ ധൗ​ണ്ടി​യാ​ൽ.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച ശൗ​ര്യ ച​ക്ര​ത്തി​ന് പ​ക​രം, ത​ന്‍റെ തോ​ളി​ലെ ഈ ​ന​ക്ഷ​ത്ര​മാ​ണ് താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ദ​ര​വ് എ​ന്ന് അ​വ​ൾ പ​റ​ഞ്ഞു."​ഞാ​ൻ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച അ​തേ യാ​ത്ര​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ​യു​ണ്ട്" - യൂ​ണി​ഫോം അ​ണി​ഞ്ഞ ശേ​ഷം നി​തി​ക പ​റ​ഞ്ഞ ആ ​വാ​ക്കു​ക​ൾ ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റ​യും നെ​ഞ്ചി​ൽ ത​ട്ടു​ന്നു.​ഇ​ത് വെ​റു​മൊ​രു പ്ര​ണ​യ​ക​ഥ​യ​ല്ല. ഒ​രു ഭാ​ര്യ ഭ​ർ​ത്താ​വി​ന് ന​ൽ​കി​യ വാ​ക്കാ​ണ്. "നീ ​വി​ട്ടു​പോ​യ യൂ​ണി​ഫോം ഞാ​ൻ തു​ട​രും, നീ ​കാ​ത്ത രാ​ജ്യ​ത്തെ ഞാ​ൻ കാ​ക്കും" എ​ന്ന വാ​ക്ക്.

ചി​ത​യ്ക്ക് മു​ന്നി​ൽ ക​ര​ഞ്ഞ പെ​ൺ​കു​ട്ടി​യ​ല്ല ഇ​ന്ന് നി​തി​ക. ഭ​ർ​ത്താ​വി​ന്‍റെ രാ​ജ്യ​സ്നേ​ഹം തോ​ളി​ൽ ചു​മ​ക്കു​ന്ന ഒ​രു ഓ​ഫീ​സ​റാ​ണ്. അ​വ​ളു​ടെ ക​ണ്ണീ​ർ ദു​ർ​ബ​ല​ത​യാ​യി​രു​ന്നി​ല്ല, അ​ത് ശ​ക്തി​യാ​യി​രു​ന്നു എ​ന്ന് അ​വ​ൾ തെ​ളി​യി​ച്ചു.

Tags : women story

Recent News

Corehub Up