x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ ക്ലി​ക്ക്... കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ! സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​ര​ങ്ങ​ൾ

കാവ്യാ ദേവദേവൻ
Published: November 18, 2026 05:00 PM IST | Updated: November 18, 2026 05:01 PM IST

ഒ​രു പോ​സ് മ​തി ലോ​കം മു​ഴു​വ​ൻ ഫാ​ൻ​സാ​കാ​ൻ! ഒ​രു ചി​രി മ​തി കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കാ​ൻ! ഒ​രു പാ​ട്ട് മ​തി ജീ​വി​തം ത​ന്നെ മാ​റി​മ​റി​യാ​ൻ!

സി​നി​മാ താ​ര​ങ്ങ​ളോ സെ​ലി​ബ്രി​റ്റി​ക​ളോ ഒ​ന്നു​മ​ല്ല ഇ​വ​ർ. പ​ക്ഷേ സോ​ഷ്യ​ൽ മീ​ഡി​യ ഇ​വ​രെ ഏ​റ്റെ​ടു​ത്ത​ത് ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ അ​തേ സ്റ്റൈ​ലി​ൽ! ര​ണ്ടു വ​യ​സു​കാ​ര​ൻ മു​ത​ൽ വീ​ട്ട​മ്മ വ​രെ. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ട്ടു​പാ​ടി​യി​രു​ന്ന​വ​ർ മു​ത​ൽ രാ​ഷ്ട്രീ​യ​ത്തി​ലെ ക്യൂ​ട്ട് മു​ഖ​ങ്ങ​ൾ വ​രെ. ഇ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ കു​റ​ച്ച് വൈ​റ​ൽ താ​ര​ങ്ങ​ൾ.

നീ​ല സ​ൺ​ഗ്ലാ​സ്, കൈ​ക​ൾ പോ​ക്ക​റ്റി​ൽ, മു​ഖ​ത്ത് ന​ല്ല കൂ​ൾ ലു​ക്ക്! പ്രാ​യം വെ​റും ര​ണ്ട് വ​യ​സ്! പ​ക്ഷേ ആ ​ആ​റ്റി​റ്റ്യൂ​ഡ് ക​ണ്ടാ​ൽ ഏ​തോ സി​നി​മ​യി​ലെ നാ​യ​ക​നാ​ണെ​ന്ന് തോ​ന്നും! മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വാ​ത്മാ​ലി​ൽ പു​തി​യ സ്കൂ​ട്ട​ർ വാ​ങ്ങാ​നെ​ത്തി​യ രു​ദ്രാ​ൻ​ഷി​ന്‍റെ ഈ ​എ​ൻ​ട്രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തീ​പി​ടി​പ്പി​ച്ച​ത്. വീ​ഡി​യോ ക​ണ്ട​ത് ഒ​ന്നും ര​ണ്ടു​മ​ല്ല, 12.5 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ!​അ​തോ​ടെ ഷോ​റൂം ഉ​ട​മ​യും ഹാ​പ്പി! കു​ഞ്ഞി​ന്‍റെ ബി​രു​ദം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്കാ​മെ​ന്നും വാ​ഗ്ദാ​നം. 

അ​ടു​ത്ത താ​രം ഒ​രു ക​ണ്ണി​റു​ക്ക​ലി​ൽ അ​ല്ല, ക​ണ്ണു​ക​ൾ കൊ​ണ്ടു​ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​യ പെ​ൺ​കു​ട്ടി. മ​ഹാ​കും​ഭ​മേ​ള​യി​ൽ മാ​ല വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൊ​ണാ​ലി​സ ഭോ​സ്ലേ​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​യ​ത്. ആ ​ക​ണ്ണു​ക​ളും നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യും പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ല്ല! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് സി​നി​മ​യി​ലേ​ക്കും!

അ​ടു​ത്ത ക​ഥ കേ​ട്ടാ​ൽ ശ​രി​ക്കും സി​നി​മാ​ക്ക​ഥ​യാ​ണെ​ന്ന് തോ​ന്നും! റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ... കൈ​യി​ൽ മൈ​ക്കി​ല്ല മു​ന്നി​ൽ വ​ലി​യ വേ​ദി​യു​മി​ല്ല! പ​ക്ഷേ ശ​ബ്ദ​ത്തി​ൽ മാ​ജി​ക്കു​ണ്ടാ​യി​രു​ന്നു! പ​ശ്ചി​മ ബം​ഗാ​ളി​ലെ റാ​ണാ​ഘ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ട്ടു​പാ​ടി​യി​രു​ന്ന റാ​ണു മ​ണ്ഡ​ലി​ന്‍റെ ശ​ബ്ദം ഒ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ജീ​വി​തം മാ​റി! സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഹി​മേ​ഷ് രേ​ഷാ​മി​യ​യു​ടെ സം​ഗീ​ത​ത്തി​ൽ സി​നി​മ​യി​ൽ പാ​ടാ​നും അ​വ​സ​രം ല​ഭി​ച്ചു.

അ​ടു​ക്ക​ള​യി​ലെ ജോ​ലി​ക​ൾ​ക്കി​ട​യി​ൽ പാ​ട്ടു​പാ​ടി​യി​രു​ന്ന ഒ​രു സാ​ധാ​ര​ണ വീ​ട്ട​മ്മ! പ​ക്ഷേ ആ ​ശ​ബ്ദം ഒ​രു​നാ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ കാ​തു​ക​ളി​ലെ​ത്തു​മെ​ന്ന് ച​ന്ദ്ര​ലേ​ഖ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല. കെ.​എ​സ്. ചി​ത്ര അ​ന​ശ്വ​ര​മാ​ക്കി​യ 'രാ​ജ​ഹം​സ​മേ മ​ഴ​വി​ൽ​ക്കു​ടി​ലി​ൽ' എ​ന്ന ഗാ​നം ച​ന്ദ്ര​ലേ​ഖ പാ​ടു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഹ​സ്യ​മാ​യി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ പാ​ട്ട് യൂ​ട്യൂ​ബി​ലെ​ത്തി​യ​തോ​ടെ ക​ഥ മാ​റി! വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ താ​ര​പ​ദ​വി​യി​ലേ​ക്ക്!

ഇ​നി ഒ​രു രാ​ഷ്ട്രീ​യ വൈ​റ​ൽ താ​രം! പ്ര​സം​ഗ​മി​ല്ല... വ​ലി​യ രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ളി​ല്ല... ഒ​രു മു​ഖ​ഭാ​വം മാ​ത്രം! മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഒ​രു ക്യൂ​ട്ട് എ​ക്സ്പ്ര​ഷ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്. നെ​റ്റി​സ​ൺ​സ് അ​തി​ന് ന​ൽ​കി​യ പേ​രോ 'പു​ക്കി മു​ഖ്യ​മ​ന്ത്രി'! രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം ചെ​റി​യ നി​മി​ഷ​ങ്ങ​ൾ എ​ങ്ങ​നെ ട്രെ​ൻ​ഡാ​കു​മെ​ന്ന് കാ​ണി​ച്ചു​ത​രു​ന്ന മ​റ്റൊ​രു വൈ​റ​ൽ മൊ​മ​ന്‍റ്!

 

 

 

 

 

 

Tags : viral stars socialmedia viral

Recent News

Corehub Up